ലോകപ്രശസ്ത കൊറിയൻ ബാൻഡ് ആയ ബി.ടി.എസ് (BTS) അംഗങ്ങളെ അറിയാത്ത സംഗീതപ്രേമികൾ ചുരുക്കമാണ്. ബി.ടി.എസ് അംഗങ്ങളിൽ പലരെയും കുറിച്ച് നേരത്തെയും പ്രണയവാർത്തകൾ വന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നൊക്കെ എപ്പോഴും മാറിനിന്നിരുന്ന ആളായിരുന്നു ജിൻ . എന്നാൽ ഇപ്പോൾ ജിന്നും പ്രശസ്ത കൊറിയൻ നടിയും ഗായികയുമായ ഷിൻ സെ-ക്യുങ്ങും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. കൊറിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘നേറ്റ് പാൻ’ വഴിയാണ് ഇരുവരും Read More…
Tag: BTS
150 ദശലക്ഷം സ്പോട്ടിഫൈ ഫോളോവേഴ്സ്; ഇന്ത്യന്‍ ഗായകന്‍ ടെയ്ലര്‍ സ്വിഫ്റ്റിനെയും BTSനെയും പിന്തള്ളി
ടെയ്ലര്‍ സ്വിഫ്റ്റ്, ബില്ലി എലിഷ്, ബിടിഎസ്, ദി വീക്ക്ന്‍ഡ്. അനേകം ആരാധകരുള്ള സംഗീതജ്ഞരും ബാന്‍ഡുകളുമൊക്കെ ഉണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന സംഗീതജ്ഞന്‍ ഒരു ഇന്ത്യാക്കാരനാണെന്ന് സ്‌പോട്ടിഫൈ റിപ്പോര്‍ട്ട്. ആരാധകവൃന്ദത്തിന്റെയും ഫോളോവേഴ്‌സിന്റെയും കാര്യത്തില്‍ വിഖ്യതരായ ഈ സംഗീതകാരന്മാരേയും പിന്നിലാക്കി കുതിക്കുന്നത് ഇന്ത്യന്‍ പാട്ടുകാരന്‍ അരിജിത് സിംഗാണ്. ആഗോള താരങ്ങളെ പിന്തള്ളി സ്പോട്ടിഫൈ ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന്‍ അരിജിത് സിംഗിനെ ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന കലാകാരനായി കിരീടമണിയിച്ചു. ഇത് മൂന്നാം തവണയാണ് അരിജിത് ചാര്‍ട്ടില്‍ ഒന്നാമതെത്തുന്നത്. Read More…
നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി BTS താരം ജെ -ഹോപ്, തിരിച്ച് വരവ് ഗംഭീര ആഘോഷമാക്കി ആരാധകര്‍
നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തികരിച്ച് ബിടിഎസ് താരം ജെ – ഹോപ് തിരിച്ചെത്തി. ഇദ്ദേഹത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 2023 ഏപ്രിലായിരുന്നു 18 മാസം നീണ്ട നിര്‍ബന്ധിത രാജ്യ സേവനത്തിനായി ജെ ഹോപ് സൈന്യത്തില്‍ ചേര്‍ന്നത്. അതേ സമയം ബാന്‍ഡിലെ അംഗമായ ജിന്‍ ജൂണില്‍ തന്നെ സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരുന്നു. സെന്‍ട്രല്‍ വോന്‍ജു നഗരത്തിലെ സൈനിക താവളത്തിന്റെ ഗേറ്റിലൂടെ ജെ ഹോപ് പുറത്തുവന്നപ്പോള്‍ സഹതാരമായ ജിന്‍ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദക്ഷിണകൊറിയന്‍ Read More…



