പ്രിയപ്പെട്ട ഒരു പാട്ട് കേൾക്കുന്നത് വെറുമൊരു വിനോദം മാത്രമല്ലെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സംഗീതത്തിന്റെ സ്വാധീനം മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ ശാരീരിക പ്രതികരണങ്ങളിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടെക് സംരംഭകനും ആയുർദൈർഘ്യ ഗവേഷണങ്ങളിൽ താല്പര്യമുള്ളയാളുമായ ബ്രയാൻ ജോൺസൺ, സംഗീതം ദീർഘായുസ്സിനുള്ള ഒരു തെറാപ്പിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ കണ്ടെത്തലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഇഫക്ട്സ് ഓഫ് മ്യൂസിക് ഇന്റർവെൻഷൻസ് ഓൺ സ്ട്രെസ്-റിലേറ്റഡ് ഔട്ട്കംസ്: എ സിസ്റ്റമാറ്റിക് റിവ്യൂ ആൻഡ് ടു മെറ്റാ-അനാലിസസ്’ എന്ന ഗവേഷണ പേപ്പറിന്റെ Read More…
Tag: bryan johnson
പ്രായത്തെ പിന്നോട്ട് അടിക്കാം! ആന്റി-ഏജിങ് ഗുരു പറയുന്ന ആ ‘സിംപിൾ മാജിക്’
വർഷങ്ങളായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രായം കുറയ്ക്കാനുള്ള (ആന്റി-ഏജിംഗ്) പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം, തന്റെ ജീവിതത്തിൽ നിന്നും പഠിച്ച ലളിതമായ ചില പാഠങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ടെക് സംരംഭകനായ ബ്രയൻ ജോൺസൺ. ഈ ശീലങ്ങൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം പറയുന്നു. ശ്വസനക്രിയയിലൂടെ ശരീരത്തെ ശാന്തമാക്കുക, കൃത്യമായി ദന്തഡോക്ടറെ കാണുക, ഓരോ ദിവസവും കൃത്യമായ ഒരു ദിനചര്യ പിന്തുടരുക എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. പ്രായം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി വൻതോതിൽ പണം Read More…
കൂടുതൽ കാലം ജീവിക്കണോ? ഈ മൂന്നു ശീലങ്ങൾ ഒഴിവാക്കുക, പറയുന്നത് ദീർഘായുസ്സ് വിദഗ്ദ്ധൻ ബ്രയാൻ ജോൺസൺ
ടെക് സംരംഭകനിൽ നിന്ന് ബയോഹാക്കറായി മാറിയ ബ്രയാൻ ജോൺസൻ്റെ ജീവിത ദൗത്യം മനുഷ്യൻ്റെ ആയുസ്സിൻ്റെ അതിരുകൾ ഭേദിക്കുക എന്നതാണ്. ഈ ബിസിനസുകാരൻ ഭക്ഷണക്രമം, വ്യായാമം, സപ്ലിമെന്റുകൾ, തെറാപ്പികൾ എന്നിവയുടെ കാര്യത്തിൽ കർശനമായ ദൈനംദിന ചിട്ടകൾ പിന്തുടരുന്നതിനൊപ്പം, തൻ്റെ ജൈവിക പ്രായം (biological age) കുറയ്ക്കുന്നതിനായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിക്കുകയും ചെയ്യുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാനുള്ള ഈ അന്വേഷണത്തിൽ, ബ്രയാൻ തൻ്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന ചില ശീലങ്ങൾ കർശനമായി ഒഴിവാക്കുന്നു. താൻ ഒരിക്കലും പുകവലിക്കില്ല, Read More…
മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഗതം! നമുക്ക് പുതിയൊരു ‘മത’മാകാം; കോടീശ്വരൻ ബ്രയാൻ ജോൺസൺ
നിർമിത സാങ്കേതിക ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ് ലോകത്തിന്റെ സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ബുദ്ധിയുടെ (AI) അതിവേഗ വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്. പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മരിക്കാതിരിക്കുക’ (ഡോണ്ട് ഡൈ) എന്നതാണ് ഏറ്റവും Read More…
അവയവങ്ങളുടേയും ശരീരത്തിന്റേയും പ്രായം കുറയ്ക്കണം; ‘പണി’ കിട്ടി ടെക് സംരംഭകന്
ടെക് സംരംഭകന് ബ്രയാന്‍ ജോണ്സണ് തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക് സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്ക്കാനായി നടത്തിയ കൊഴുപ്പ് കുത്തിവയ്ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖമാകെ ചുവന്ന് വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ് കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ് മുഖം വീര്‍ക്കാന്‍ കാരണമായത് ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്സണ് Read More…





