വിവാഹം കഴിച്ച് വധൂവരന്മാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചാം നിലയില്‍ നിന്നും വീണു വധുവിന് ദാരുണാന്ത്യം. റഷ്യയില്‍ നടന്ന സംഭവത്തില്‍ 23 കാരിയായ ക്‌സെനിയ വോദ്യാനിറ്റ്സ്‌കായയാണ് മരണമടഞ്ഞത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്റെ വരനുമായി ഒരു റെസിഡന്‍ഷ്യല്‍ ബഹുനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നില്‍ക്കൂമ്പോഴാണ് ഇവര്‍ വീണു മരിച്ചത്. തന്റെ പുതിയ ഭര്‍ത്താവ് കിറില്‍ (24) നൊപ്പമുള്ള ചില സന്തോഷകരമായ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആയിരുന്നു വിവാഹ Read More…