വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…
Tag: Bride
മകള്‍ക്കു പകരം അമ്മ; നിക്കാഹിനിടയ്ക്ക് മുഖാവരണം നീക്കിയപ്പോള്‍ വധുവിന്റെ വിധവയായ അമ്മ !
ലഖ്‌നൗ: യുവാവിന്റെ വിവാഹമുറപ്പിച്ചത് 21-കാരിയുമായി. എന്നാല്‍ നിക്കാഹ് ചടങ്ങിനെത്തിയപ്പോള്‍ വധുവിന്റെ വേഷത്തിലെത്തിയതാകട്ടെ 21-കാരിയുടെ വിധവയായ അമ്മയും. ഉത്തര്‍ പ്രദേശിലെ ശാമലിയിലാണ് സംഭവം. 22-കാരനായ മൊഹമ്മദ് അസീം എന്ന യുവാവാണ് പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് അവരുടെ അമ്മയായ 45-കാരിയെ വിവാഹവേഷത്തില്‍ കണ്ട് ഞെട്ടിയത്. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയാണ് അസീം. തന്റെ ജ്യേഷ്ഠന്‍ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേര്‍ന്നാണ് മന്‍താഷ എന്ന 21-കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് അസീം പറയുന്നു. മാര്‍ച്ച് 31-നായിരുന്നു ഇത്. ഷൈദയുടെ അനന്തരവളായിരുന്നു ഫസല്‍പുര്‍ സ്വദേശിയായ Read More…
അതിഭീകരം! ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ
ടെക്‌സാസിൽ ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ. ശനിയാഴ്ച ഡാളസ് ക്ലബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 27 കാരിയായ കാനഡ റിനാൽഡിയ എന്ന യുവതിക്കാണ് വിവാഹത്തിന് മുൻപുള്ള പാർട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. റിനാൽഡിയയും സുഹൃത്തുക്കളും ഈസ്റ്റ് ഡാളസിലെ ഡീപ് എല്ലം ഏരിയയിലെ ഒരു ക്ലബിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു ഒരു അപരിചിതൻ അവളെ സമീപിക്കുകയും ബോധം നഷ്ടപെടുന്നതുവരെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്തത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട Read More…
വിവാഹത്തിന് ഒരാഴ്ച മുമ്പ് വധു കരയാന്‍ തുടങ്ങും ; നന്ദി പ്രകടിപ്പിച്ച് പാടുകയും ചെയ്യും
വിവാഹം കഴിഞ്ഞ് വരന്റെ ഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവും അവളുടെ കുടുംബവും വൈകാരികമായ അവസ്ഥയില്‍ പെട്ടുപോകുന്നത് നമ്മുടെ നാട്ടില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ ചൈനയില്‍ ഇത് ആചാരമാക്കി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുണ്ട്. ചൈനയില്‍ ഒരു പരമ്പര്യാചാരമായി മാറിയിട്ടുള്ള ഈ ദു:ഖം വിവാഹത്തിന് രണ്ടാഴ്ച മുമ്പ് തന്നെ തുടങ്ങും. തുജിയ, യി, ഷുവാങ് തുടങ്ങിയ വംശീയ വിഭാഗങ്ങളും മറ്റ് നിരവധി വിഭാഗങ്ങളുമാണ് ചൈനയില്‍ ഈ ചടങ്ങ് ആചരിക്കുന്നത്. സാധാരണയായി വിവാഹത്തിന് ഒരാഴ്ച മുമ്പ് നടക്കുന്ന ചടങ്ങില്‍ വധു കരയാന്‍ തുടങ്ങുകയും ഇടയ്ക്കിടെ Read More…
അയ്യേ, ഇവനാണോ എന്റെ ചെക്കന്‍ ? വിവാഹമണ്ഡപത്തില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരഞ്ഞ് വധു
വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കനെ പെണ്ണ് നേരില്‍ കാണാതെ വരനെ അച്ഛന്‍ തീരുമാനിക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാൻ പോകുന്ന വരനെ ആദ്യമായി കാണുന്നത് വിവാഹമണ്ഡപത്തില്‍ വച്ചാണെങ്കിൽ എന്തായിരിക്കും വധുവിന്റെ പ്രതികരണം? അതും അവള്‍ വരനെക്കുറിച്ച് കണ്ട സങ്കല്പങ്ങള്‍ക്ക് ഒട്ടും യോജിക്കുന്നതല്ലെങ്കിലോ? അത്തരം ഒരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. tv1indialive ആണ് ഹൃദയഭേദകമായ ദൃശ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഈ Read More…
30 വയസുള്ള ഫെമിനിസ്റ്റ് യുവതിക്ക് വരനെ വേണം; ‘ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ വേണ്ട, പാചകം അറിയണം’
ഇന്ത്യൻ മാട്രിമോണിയൽ പരസ്യങ്ങൾ പലപ്പോഴും അതിലെ നർമ്മം, അസാധാരണമായ ആവശ്യങ്ങൾ, അല്ലെങ്കിൽ തികച്ചും വിചിത്രമായ വ്യവസ്ഥകൾ എന്നിവയാൽ ശ്രദ്ധ നേടാറുണ്ട്. കല്യാണം കഴിക്കാന്‍ ആഗ്രഹമുള്ളവരൊക്കെ പത്രത്തില്‍ വരുന്ന വിവാഹ പരസ്യം നോക്കാറുമുണ്ട്. ഇതാ സൈബറിടത്ത് വൈറലായ ഒരു വിവാഹ പത്ര പരസ്യം. മുപ്പത് വയസുള്ള ഫെമിനിസ്റ്റാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. ഈ യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. വര്‍ക്ക് ആവശ്യം 25-28 വയസിനിടയില്‍ പ്രായമുള്ള സുമുഖനും സുന്ദരനുമായ യുവാവിനെയാണ്. മാത്രമല്ല ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ Read More…
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘അശ്ലീല വിവാഹാചാരം’, വധുവിനെ തൂണില്‍ കെട്ടിയിട്ട് ആഘോഷമാക്കുന്ന സുഹൃത്തുക്കള്‍
ലോകത്തുള്ള ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും ജീവിത രീതിയും പിന്തുടരുന്നവരാണ്. പ്രത്യേകിച്ചും വിവാഹകാര്യങ്ങളില്‍. പല നാട്ടിലും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരനുഷ്ടാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍വികരായി തുടങ്ങിവെച്ച ഇത്തരം ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ചിലത് കാലത്തിനനുസരിച്ച് പരിണമിക്കുകയും മറ്റുചിലത് കാലഹരണപ്പെടുകയോ ചെയ്യുന്നു. എന്നാല്‍ ഇന്നും ലോകത്തിന്റെ പലഭാഗത്തും നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ചടങ്ങുകള്‍ ആധുനിക രീതിയില്‍ അനുഷ്ഠിക്കുന്ന നിരവധി സമൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത ഇത്തരം ചടങ്ങുകള്‍ പുതുതലമുറയെ രോഷം കൊള്ളിക്കാറുണ്ട്. ഏതായാലും അത്തരം Read More…
വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല, ഇങ്ങനെയും ആചാരങ്ങളോ? കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം
വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ലോകരാഷ്ട്രങ്ങൾക്കിടയിൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യക്കുള്ളിൽ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്. പ്രത്യേകിച്ചും വിവാഹ കാര്യങ്ങളിൽ. അതിനാൽ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ വിവാഹശേഷം വസ്ത്രങ്ങൾ കീറുന്നത് ഉൾപ്പെടുന്ന ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റുചില സ്ഥലങ്ങളിൽ, വധൂവരന്മാരെ മുറിയിൽ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകൾ നിലനിൽക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകൾ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. Read More…
ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും
ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു. പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. ഗായിക ചിന്മയി Read More…