അഹമ്മദാബാദ്: 30 വർഷത്തിന് ശേഷം ജീവിതത്തിൽ സത്യത്തിന്റെ വെളിച്ചം കടന്നുവന്നപ്പോൾ ബാബുഭായ് പ്രജാപതിക്ക് ആ സന്തോഷം നീണ്ടുനിൽക്കേണ്ടതായിരുന്നു.എന്നാൽ അതുണ്ടായില്ല. വ്യാജ കൈക്കൂലിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് അടുത്ത ദിവസം തന്നെ ബാബുഭായിയെ മരണം കവർന്നെടുത്തു. ഗുജറാത്തിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായിരുന്നു ബാബുഭായ് പ്രജാപതി. 30 വർഷം മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്ബാബുഭായിക്കെതിരെ കേസെടുത്തു. 1997ലാണ് സെഷൻസ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. 2003ൽ കേസിലെ വിസ്താരം ആരംഭിക്കുകയും 2004ൽ സെഷൻസ് കോടതി ബാബുഭായിക്ക് നാല് വർഷം തടവും 3000 Read More…
Tag: bribe
സംസ്‌ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരന്‍, 15,000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്‌റ്റില്‍
ഭുവനേശ്വര്‍ (ഒഡീഷ): സംസ്‌ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബംറയില്‍ തഹസില്‍ദാറായി സേവനമനുഷ്‌ഠിക്കുന്ന അശ്വിനി കുമാര്‍ പാണ്ഡെയെയാണ് ഒഡീഷ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. കൃഷിഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനായി പരാതിക്കാരനില്‍നിന്ന് ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അറിയിച്ചു.പരാതിക്കാരന്‍ ഒരു മാസം മുമ്പ് തഹസില്‍ദാരുടെ ഓഫീസില്‍ ഭൂമി പരിവര്‍ത്തനത്തിനായി അപേക്ഷിച്ചതായി വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.പരാതിക്കാരനു അനുകൂലമായി തരംമാറ്റം അനുവദിക്കുന്നതിനും അവകാശരേഖ നല്‍കുന്നതിനും പാണ്ഡെ 20,000 Read More…
കൈക്കൂലി വാങ്ങുമ്പോള്‍ പിടിവീണു; SI നോട്ട് വായുവിലേക്ക് എറിഞ്ഞു; 15,000 ല്‍ 5000 നാട്ടുകാര്‍ കൊണ്ടുപോയി
ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സ് നല്‍കിയ പണം വായുവിലേക്ക് എറിഞ്ഞു. അന്തരീക്ഷത്തില്‍ പറന്നുനടന്ന നോട്ടുകള്‍ കൈക്കലാക്കി 5000 രൂപയുമായി നാട്ടുകാര്‍ പോയി. ഹൗസ് ഖാസി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ രാകേഷ് കുമാറാണ് പെട്ടത്. ഒരു വ്യക്തിയില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് സംഭവം. പരാതിക്കാരനായ ഹൗസ് ഖാസിയിലെ ബസാര്‍ സീതാറാം പ്രദേശവാസി ദില്ലി പോലീസിന് വിവരം കൈമാറുകയും ഇദ്ദേഹത്തെ കൈയോടെ പിടികൂടാന്‍ അവര്‍ Read More…



