ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, സൂര്യൻ അസ്തമിക്കുന്നതോടെ പ്രവൃത്തിദിനം അവസാനിക്കുന്നില്ല. നഴ്സുമാർ, ഡോക്ടർമാർ, എയർലൈൻ ജീവനക്കാർ, ഫാക്ടറി തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ, ഐടി പ്രൊഫഷണലുകൾ എന്നിവർ രാത്രി മുഴുവൻ ജോലി ചെയ്യുന്നവരാണ്. എന്നാൽ വർഷങ്ങളോളം ഇങ്ങനെ ചെയ്യുന്നത് ക്ഷീണത്തിനും ഉറക്കമില്ലായ്മയ്ക്കും അപ്പുറം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ? ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളോളം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് കണ്ടെത്തുകയുണ്ടായി. രാത്രി ഷിഫ്റ്റ് ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് 30 Read More…

