ഉപേക്ഷിച്ച കാമുകനെ വിടാന്‍ വയ്യാത്ത മൂന്‍കാമുകി കാമുകന്റെ പുതിയ പങ്കാളിയെയും കുട്ടികളെയും വിഷം കലര്‍ന്ന ചോക്‌ളേറ്റ് മുട്ടകള്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കി. അജ്ഞാത ഈസ്റ്റര്‍ സമ്മാനമായി കാമുകന് വിഷം കലര്‍ന്ന ചോക്ലേറ്റ് മുട്ടകള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടികള്‍ മരണമടഞ്ഞതോടെ ബ്രസീലിയന്‍യുവതി അറസ്റ്റിലായിരിക്കുകയാണ്. ഏപ്രില്‍ 16 ന്, വടക്കന്‍ ബ്രസീലിലെ ഇംപീട്രിസിലുള്ള മിറിയം ലിറയുടെ വീട്ടിലേക്ക് ഒരു അജ്ഞാതകൊറിയര്‍ പാക്കേജ് എത്തുകയായിരുന്നു. പാക്കേജില്‍ ചോക്ലേറ്റ് മുട്ടകളായിരുന്നു ഉണ്ടായിരുന്നത്. ‘മിറിയന്‍ ലിറയ്ക്ക് സ്‌നേഹത്തോടെ. ഈസ്റ്റര്‍ ആശംസകള്‍’ എന്നെഴുതിയ ഒരു കുറിപ്പും Read More…
Tag: Brazil
16 വര്‍ഷമായി അര്‍ജന്റീനയില്‍ പോയി ബ്രസീലിന് ജയിക്കാനായില്ല; ഗോള്‍ പോലും അടിക്കാനായില്ല !
ലോകഫുട്‌ബോളില്‍ അനേകം സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുകകയും ഏറ്റവും കൂടുത ല്‍ തവണ ലോകകപ്പ് ജേതാക്കളാകുകയും ചെയ്തവരുടെ ടീമാണ്. പക്ഷേ ലിയോണേല്‍ മെസ്സി കളിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ അര്‍ജന്റീനയിലെ മണ്ണില്‍ അവരോട് ഒരു കളി പോലും ജയിച്ചിട്ടില്ല. എന്നു മാത്രമല്ല അവിടെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. പറഞ്ഞുവരുന്നത് ലോകഫുട്‌ബോളിലെ മഞ്ഞക്കിളികള്‍ ബ്രസീലിനെ കുറിച്ചാണ്. അഞ്ച് തവണ ഫിഫ ലോകകപ്പ് നേടിയ ചരിത്രമുള്ള ബ്രസീല്‍, ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയില്‍ 16 വര്‍ഷമായി വിജയിച്ചിട്ടില്ല. ദക്ഷിണ അമേരിക്കയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന Read More…
ചെളിയില്‍ ചാടുക, ഗുഹാമനുഷ്യരെ പ്പോലെ വേഷം കെട്ടുക ; തെക്കുകിഴ ക്കന്‍ ബ്രസീലിലെ വിചിത്ര ഉത്സവം
ലോകത്തിന്റെ പലഭാഗങ്ങളിലായി വിചിത്രമായ പലതരം വിനോദങ്ങളും ആചാരങ്ങളുമുണ്ട്. തെക്കുകിഴക്കന്‍ ബ്രസീലിലെ കടല്‍ത്തീര പട്ടണമായ പാരാറ്റിയില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് ശനിയാഴ്ച ചെളിയുത്സവത്തിനായി ഒത്തുകൂടിയത്. ബീച്ചിന് സമീപത്തെ ചെളിനിറഞ്ഞതും ആഴം കുറഞ്ഞതുമായ കുളത്തില്‍ ചാടുകയും ശരീരത്ത് ചെളിവാരി പൂശുകയും ചെളിയില്‍ കളിക്കുകയും ചെയ്തു. ചെളി മൂടിയ കാര്‍ണിവല്‍ ആസ്വദിക്കുന്നതിനായി ശനിയാഴ്ച അനേകര്‍ ബീച്ചിലെത്തി. നാലു പതിറ്റാണ്ട് മുമ്പ് ശാന്തമായ കടല്‍ത്തീര നഗരമായ പറാട്ടിയില്‍ ആദ്യമായി തുട ങ്ങിയ ആഘോഷം ഇപ്പോള്‍ വലുതായി മാറിയിരിക്കുകയാണ്. പരാട്ടി ബീച്ചിന് മുന്നി ലുള്ള എക്കലടിഞ്ഞുകിടക്കുന്ന Read More…
ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി; 1.3 ബില്യണ്‍ ഡോളര്‍ ആസ്തി; 20 കാരി ലിവിയ കോളേജ് വിദ്യാര്‍ത്ഥിനി
ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ബ്രസീലുകാരി ലിവിയ വോയ്ഗറ്റിനെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണെയര്‍ ആയി കണക്കാക്കുന്നു. ഫോര്‍ബ്‌സിന്റെ കണക്ക് അനുസരിച്ച് കൗമാരപ്രായത്തില്‍, 19 വയസ്സുള്ളപ്പോള്‍ തന്നെ ലിവിയ ശതകോടീശ്വരന്മാരുടെ നിരയില്‍ ചേര്‍ന്നു. അന്തരിച്ച മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ സ്ഥാപിച്ച കമ്പനിയായ ഡബ്‌ളൂഇജി യുടെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോര്‍ ലക്സോട്ടിക്കയുടെ അന്തരിച്ച ചെയര്‍മാന്‍ ലിയോനാര്‍ഡോ Read More…
തേള്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീല്‍; 152 മരണം, ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി
അസാധാരണമായ ഒരു പ്രശ്‌നത്തില്‍ തേളുകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീലുകാര്‍. രാജ്യത്ത് കാട്ടുതീ പോലെ പടരുന്ന തേളുകളാണ് ബ്രസീലുകാര്‍ക്ക് ഭീഷണിയാകുന്നത്. ചൂടുപിടിച്ച താപനിലയും നഗരവല്‍ക്കരണവും കാരണം എണ്ണത്തില്‍ വളരുകയാണ്. ഏറ്റവും മാരകമായ വിഷ ജന്തുവായി തേളുകള്‍ മാറിയതോടെ രാജ്യത്തുടനീളം ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി. തെക്കേ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മഞ്ഞ തേളിന്റെ ആവാസ കേന്ദ്രമാണ് ബ്രസീല്‍. അലൈംഗികമായി പുനരുല്‍പ്പാദിപ്പിക്കുന്ന പെണ്ണിനത്തില്‍ പെടുന്നവയുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ അവയെ നിയന്ത്രിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറുന്ന കാലാവസ്ഥ അവരെ Read More…
ബോളിവുഡില്‍ നിന്നുള്ള കോഹ്ലിയുടെ ആദ്യ കാമുകി; സോറി… അനുഷ്‌ക്കാ ശര്‍മ്മയല്ല
സെലിബ്രിറ്റി പ്രണയങ്ങളുടെ ലോകത്ത് സൂപ്പര്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നവണ്ണം അനേകം ബോളിവുഡ് നടിമാരുടെ ഗോസിപ്പ് കോളങ്ങളിലെയും ഹീറോയയായിരുന്നു വിരാട്‌കോഹ്ലി. ബോളിവുഡ് നടി അനുഷ്‌ക്കയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും രണ്ടു കുട്ടികളുടെ പിതാവുമായി സമ്പൂര്‍ണ്ണ കുടുംബസ്ഥനായ വിരാട് കോഹ്ലിയുടെ പ്രണയങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍കാമുകിയും ബ്രസീലിയന്‍ മോഡലും നടിയുമായ ഇസബെല്ലെ ലെയ്റ്റിന്റെ പേരായിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമായിരുന്നു ഇരുവരും ബ്രേക്കപ്പ് ആയത്. രഹസ്യ മീറ്റിംഗുകളും പങ്കിട്ട നിമിഷങ്ങളും കൊണ്ട് നിറഞ്ഞ Read More…
32വയസുകാരന്റെ അമ്മ 30വയസുകാരന്‍ കാമുകന്റെ സഖിയാകാന്‍ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുവന്ന ഇവര്‍ അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്‍ യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ 32 വയസ്സുള്ള മകനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവര്‍ ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍. പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ് റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ Read More…
പൊണ്ണത്തടി കുറയ്ക്കാന്‍ ബോഡി ബില്‍ഡറായി; ബ്രസീലിയന്‍ ശരീരസൗന്ദര്യ ജേതാവ് 19-ാം വയസ്സില്‍ മരിച്ചു
ന്യൂഡല്‍ഹി: പൊണ്ണത്തടിയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത് തകര്‍പ്പന്‍ ശരീരസൗന്ദര്യം നേടിയെടുത്ത ബോഡിബില്‍ഡറായ ബ്രസീലിയന്‍ 19 കാരന്‍ മാത്യൂസ് പാവ്ലാക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരസൗന്ദര്യ മത്സരവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ് പാവ്‌ലാക്ക്. 14 വയസ്സുള്ളപ്പോള്‍ അമിതവണ്ണത്തെ മറികടക്കാന്‍ കായികരംഗത്ത് പ്രവേശിച്ചയാളാണ് പാവ്‌ലാക്ക്. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശരീരം രൂപാന്തരപ്പെടുത്തി. ബോഡി ബില്‍ഡിംഗ് കമ്മ്യൂണിറ്റിയില്‍, പ്രത്യേകിച്ച് അദ്ദേഹം താമസിച്ചിരുന്ന തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയില്‍, അദ്ദേഹം ഒരു Read More…
ശരീരസൗന്ദര്യമത്സരത്തിനിടയില്‍ ഹൃദയാഘാതം; ബ്രസീലിയന്‍ ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരണമടഞ്ഞു
ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം ദാരുണമായി മരണമടഞ്ഞു. ബോഡിബില്‍ഡറായ അന്റോണിയോ ലെസോ ബ്രാസ് ഡി സൂസയാണ് മരണമടഞ്ഞത്. സാവോപോളോയില്‍ നടന്ന ടൂര്‍ണമെന്റിനിടയില്‍ സംഭവസ്ഥലത്ത് വെച്ച് കായികതാരത്തെ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി ഭാര്യ യോണ്‍ ഫാരിയസും മറ്റുള്ളവരും പിന്നീട് സ്ഥിരീകരിച്ചു. സാവോ പോളോയില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡിസൂസ ബോഡിബില്‍ഡിംഗിനെ പ്രോത്സാഹിപ്പിക്കുന്ന തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ബോഡി ബില്‍ഡറുടെ ഹൃദയം തകര്‍ന്ന ഭാര്യ അയാള്‍ Read More…