ന്യൂഡൽഹി: ജോലിയിൽ നിന്ന് ഒരാളെ അകറ്റി നിർത്തുന്നതുള്‍പ്പെടെയുള്ള അവസ്ഥയിലേയ്ക്ക് എത്തിക്കുന്ന ആസക്തിയാണ് റീൽസുകൾ ഉണ്ടാക്കുന്നത്. റീൽസുകൾ ഏകാഗ്രതയെ ഇല്ലാതാക്കുകയും കുട്ടികളെയും മുതിർന്നവരെയും വയോജനങ്ങളെയും ക്ഷണികമായ സംതൃപ്തിക്ക് (instant gratification) അടിമകളാക്കുകയും ചെയ്യുന്നു. നമുക്ക് വെറുതെ സ്ക്രോൾ ചെയ്യാനും അലക്ഷ്യമായി സ്വയം ആസ്വദിക്കാനും കഴിയും. പക്ഷേ ഇതിന്റെ ഫലം കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും സമയപരിധി അടുക്കുമ്പോൾ അതിനായി കടുത്ത സമ്മര്‍ദ്ദത്തിലും ഉത്കണ്ഠയിലും എത്തുക എന്നതുമാണ്. ഉറക്കവും ഭക്ഷണവുമൊക്കെ ഉപേക്ഷിച്ച് പലരും തിടുക്കത്തിൽ കാര്യങ്ങൾ പൂർത്തിയാക്കേണ്ടി വരുന്ന Read More…

