കൊച്ചി: സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം സഫലമാക്കാന്‍ മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യക്ക് ഹൈക്കോടതിയുടെ അനുമതി. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്‌തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന് കുഞ്ഞു വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഭാര്യ നല്‍കിയ ഹരജിയിലാണ് ജസ്‌റ്റിസ് എം.ബി. സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ഏപ്രില്‍ എഴിന് പരിഗണിക്കും. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു യുവാവിന്റെ ശ്വാസം നിലനിര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ അസിസ്‌റ്റഡ് റീപ്ര?ഡക്‌റ്റീവ് ടെക്‌നോളജി (എ.ആര്‍.ടി) Read More…

