ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഹൈവോള്‍ട്ടേജ് മത്സരത്തില്‍ സന്ദര്‍ശകരായി ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യയുടെ സൂപ്പര്‍താരത്തിന് നഷ്ടമാകും. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡിനെ താരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇക്കാര്യം ബിസിസിഐ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ സാഹചര്യം ഇന്ത്യന്‍താരം ബോര്‍ഡിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ അഞ്ചു ടെസ്റ്റ്മത്സരങ്ങളാണ് കളിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോയിന്റ്‌നിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഈ ടെസ്റ്റ് പരമ്പര അതീവ ഗൗരവമുള്ളതാണ്. ഇതില്‍ ആദ്യ മത്സരം പെര്‍ത്തില്‍ നവംബര്‍ 22 നാണ്. Read More…