ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്. പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍ ജനപ്രീതി നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് Read More…
Tag: bolleywood
65-ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ പിതാവായ സഞ്ജയ് ദത്ത് നാലാം വിവാഹം കഴിക്കുന്നു?- വീഡിയോ
ഗാംഭീര്യം കൊണ്ടായാലും ലാളിത്യം കൊണ്ടായാലും ബോളിവുഡിലെ വിവാഹങ്ങള്‍ എന്നും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഒരു ബോളിവുഡ് താരത്തിന്റെ വിവാഹ ചടങ്ങുകള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരം നാലാം വിവാഹം കഴിക്കുന്നതിലൂടെയാണ്. ഇത് മറ്റാരുമല്ല ബി-ടൗണില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ മുന്ന ഭായ് ആണ്. സഞ്ജയ് ദത്ത്, 65-ാം വയസ്സില്‍ നാലാം തവണയും വിവാഹിതനായി ? ആരോടൊപ്പമാണെന്നാണോ? അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ മാന്യത ദത്തിനൊപ്പം. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദത്തിന്റെ വീട്ടില്‍ ഒരു Read More…
രാജകീയമായ ലുക്കില്‍ ഐശ്വര്യ റായ് ; ആദ്യകാല ചിത്രത്തിലെ ലുക്ക് ടെസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
മിസ് വേള്‍ഡ് കിരീടം നേടിയ ശേഷം, ഐശ്വര്യ റായ് ബച്ചന്‍ അഭിനയ ലോകത്തേക്ക് ചുവടുവെക്കുകയായിരുന്നു. തുടര്‍ന്ന് അവളുടെ കരിയറില്‍ നിരവധി ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളുമായിരുന്നു സംഭവിച്ചത്. താജ് എന്ന തന്റെ ആദ്യകാല ചിത്രത്തിന് വേണ്ടി മുംതാസ് മഹല്‍ എന്ന കഥാപാത്രത്തിനായി ഐശ്വര്യ ഒരു ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഫോട്ടോയില്‍, ആനക്കൊമ്പ് നിറമുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായുള്ള ഐശ്വര്യയെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റൊരു ഫോട്ടോയില്‍, ചിക്കങ്കരി അനാര്‍ക്കലിയില്‍ ഐശ്വര്യ Read More…
ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ്സ്; തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തുറന്നു പറഞ്ഞ് ദീപിക പദുക്കോണ്‍
വിദ്യാഭ്യാസം പ്രധാന കാര്യമായി കണക്കാക്കുന്നവരാണ് ഭൂരിഭാഗമാള്‍ക്കാരും. എന്നാല്‍ മറ്റു ചിലരാകട്ടെ വിദ്യാഭ്യാസത്തെക്കാള്‍ കരിയറിനു പ്രധാന്യം നല്‍കും. നടി ഹേമമാലിനിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ദീപിക പദുക്കോണ്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കേള്‍വിക്കാരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ പന്ത്രണ്ടാംക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നന്നേ ചെറുപ്പത്തില്‍തന്നെ മോഡലിംഗ് ജോലിയുടെ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ബെംഗളൂരുവില്‍ 12 ക്ലാസ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുളളുവെന്ന് ദീപിക പറഞ്ഞു. ശേഷം ഡിഗ്രിയുടെ ഒരു വര്‍ഷവും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു, Read More…




