Lifestyle

കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; ബോഡിബിൽഡറായ കാമുകൻ ജീവനൊടുക്കി

മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ വിഷമത്തിൽ 26കാരനായ ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. കഴിഞ്ഞ ദിവസം യുവതി തൻ്റെ വിവാഹം നിശ്ചയിച്ചതായി കിരണിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ Read More…

Fitness

പെട്ടെന്നുള്ള ഹൃദയാഘാതമരണ സാധ്യത ബോഡി ബിൽഡർമാരില്‍ കൂടുതല്‍, എന്തുകൊണ്ട്? പഠനം

ജിമ്മിൽ പോകുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ തികച്ചും ഫിറ്റ്നസ് ഉള്ളവരാണെന്നാണ് നമ്മൾ പൊതുവെ കരുതപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദീർഘായുസ്സായിരിക്കുമെന്നുമാണ് വിശ്വാസം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സമീപകാലത്ത്, ആരോഗ്യമുള്ള ചെറുപ്പക്കാരായ ബോഡി ബിൽഡർമാരുടെ മരണത്തെക്കുറിച്ചുള്ള നിരവധി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ മരണങ്ങളിൽ പലതും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? ശരാശരി മരണ പ്രായം വെറും 45 വയസ്സ് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ, ലോകത്തിന്റെ വിവിധ Read More…

Celebrity Fitness

മസില്‍ പെരുപ്പിച്ചുള്ള വിവാഹലുക്ക് വൈറല്‍, ഇതാണ് ബോഡി ബില്‍ഡറുടെ വരന്‍

കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…

Oddly News

ശരീരസൗന്ദര്യമത്സരത്തിനിടയില്‍ ഹൃദയാഘാതം; ബ്രസീലിയന്‍ ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരണമടഞ്ഞു

ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം ദാരുണമായി മരണമടഞ്ഞു. ബോഡിബില്‍ഡറായ അന്റോണിയോ ലെസോ ബ്രാസ് ഡി സൂസയാണ് മരണമടഞ്ഞത്. സാവോപോളോയില്‍ നടന്ന ടൂര്‍ണമെന്റിനിടയില്‍ സംഭവസ്ഥലത്ത് വെച്ച് കായികതാരത്തെ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി ഭാര്യ യോണ്‍ ഫാരിയസും മറ്റുള്ളവരും പിന്നീട് സ്ഥിരീകരിച്ചു. സാവോ പോളോയില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡിസൂസ ബോഡിബില്‍ഡിംഗിനെ പ്രോത്സാഹിപ്പിക്കുന്ന തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ബോഡി ബില്‍ഡറുടെ ഹൃദയം തകര്‍ന്ന ഭാര്യ അയാള്‍ Read More…

Good News

‘പ്രായം സംഖ്യമാത്രം’ അല്ലെങ്കില്‍ 90 കാരന്‍ ജിമ്മിനോട് ചോദിക്കൂ ; ലോകത്തെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡര്‍

‘പ്രായം കേവലം ഒരു സംഖ്യയാണ്’, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡറായി മാറിയ 90-കാരന്‍ ജിമ്മിന്റെ കാര്യം പരിഗണിക്കുമ്പോള്‍. ജീവിതത്തിലെ എണ്‍പതുകളില്‍ പലരും ചലനശേഷിയുമായി പോരാടുമ്പോള്‍, ജിം തന്റെ ദൈനംദിന വ്യായാമവും ഭക്ഷണക്രമവും പാലിച്ചുകൊണ്ട് എല്ലായിടത്തും ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യഥാര്‍ത്ഥ പ്രചോദനമായി വര്‍ത്തിക്കുകയാണ്. ലോകമെമ്പാടുമുള്ള ജിം പ്രേമികളുടെ പ്രചോദനമായ ജിം ആറിംഗ്ടണ്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡറാണ്. അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആറിംഗ്ടണിന്റെ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയും Read More…