കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കടലില്‍പെട്ട 11 കാരിയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടുണീഷ്യയില്‍ നിന്നും ഇറ്റലിയിലേക്ക് പോയ ബോട്ട് മറിഞ്ഞായിരുന്നു അപകടം. ഇറ്റലിയിലെ ലാംപെഡൂസയില്‍ നടന്ന അപകടത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന 40 ലധികം പേര്‍ മരിച്ചതായി സംശയിക്കുന്നു. സംഭവത്തില്‍ 11 വയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്. . കപ്പല്‍ തകര്‍ച്ചയില്‍ രക്ഷപ്പെട്ട ഏക വ്യക്തി അവളാണെന്നും 44 പേര്‍ മുങ്ങിമരിച്ചുവെന്നും അനുമാനിക്കുന്നതായി മെഡിറ്ററേനിയനിലെ കുടിയേറ്റ രക്ഷാദൗത്യങ്ങളില്‍ സഹായിക്കുന്ന കോമ്പസ് കളക്ടീവ് പറഞ്ഞു. ഗ്രൂപ്പിന്റെ ആള്‍ക്കാര്‍ ബുധനാഴ്ച Read More…
Tag: Boat
കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ ബോട്ടാകുന്നു
കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍ ഈ രീതിയില്‍ പണം കണ്ടെത്തുമ്പോള്‍ അവര്‍ വില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മനോഹരമായ ബോട്ടുകളും വീട്ടുപകരണങ്ങളുമായി തിരിച്ചുവരും. 2016 ല്‍ ഒരു എന്‍ജിഒ സ്ഥാപിതമായത് മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകളായും Read More…
500കിലോ മത്തങ്ങയില്‍ ബോട്ട് നിർമിച്ചു, യാത്ര ചെയ്തത് 74 കിലോമീറ്റർ; കിട്ടിയത് ഗിന്നസ് റെക്കോര്‍ഡ്
പല തരത്തിലുള്ള ബോട്ടുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കാറുണ്ട്. എന്നാല്‍ ആരും ചിന്തിയ്ക്കാത്ത രീതിയിലുള്ള ഒരു ബോട്ട് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ് 46-കാരന്‍. യുഎസിലെ വാഷിങ്ടണ്ണിലാണ് ഈ വ്യത്യസ്ത ബോട്ട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍ ഒരു വമ്പന്‍ മത്തങ്ങ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്. മത്തങ്ങയില്‍ ബോട്ട് നിര്‍മിക്കാനാകുമോ എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒറിഗോണിലെ ഹാപ്പിവാലിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാരമായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു. Read More…