Crime Featured

ഓട്ടോ രാജന്‍ ജ്യോല്‍സ്യനും തന്ത്രിയുമായ കഥ; ഒടുവില്‍ ലൈംഗിതാക്രമവും, ആരാണ് രാജേന്ദ്ര ബാബു? ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍

കൊല്ലം: മാതാവിനൊപ്പം പൂജയ്‌ക്ക്‌ എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ പിടിയിലായ വ്യാജ ജോത്സ്യന്‍ വി.എസ്‌. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ബാബുവിന്റെ വെണ്ടാറിലെ ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക്‌ സംഘം സാമ്പിള്‍ ശേഖരിച്ചു. രാജന്‍ബാബു പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി പോലീസ്‌ സംശയിക്കുന്നു. ഇത്‌ സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ ബാധയൊഴിപ്പിക്കലിനായി മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ജോത്സ്യന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ കേസ്‌. സംഭവശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ പ്രതി ഒളിവില്‍ പോയി. Read More…