ഇറാനിലെ ഹോര്‍മുസ് ദ്വീപിലെ ‘രക്തമഴ’ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. ധാതു സമ്പന്നമായ ഹോര്‍മുസ് ദ്വീപിലെ ജനപ്രിയമായ സില്‍വര്‍, റെഡ് ബീച്ചുകളെ അവിടെ പെയ്ത കനത്തമഴ കടുംചുവപ്പ് രാശിയാക്കി മാറ്റിയതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയതോടെ കാഴ്ച ആസ്വദിക്കാന്‍ അനേകം വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. പാറകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന മഴവെള്ളം തീരത്ത് ചുവന്ന വരകള്‍ അവശേഷിപ്പിച്ചു. അതിശയകരമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ മാസം ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ, ഇന്‍സ്റ്റാഗ്രാമില്‍ ഒരു ടൂര്‍ ഗൈഡായിരുന്നു പങ്കിട്ടത്. Read More…