Health

എപ്പോഴും ദേഷ്യം വരാറുണ്ടോ? എങ്കിൽ കാരണമിതാകാം, സൂക്ഷിക്കണം!

പല വ്യക്തികളും ആവശ്യത്തില്‍ കൂടുതല്‍ ദേഷ്യപ്പെടുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എപ്പോഴും ദേഷ്യം കാണിയ്ക്കുന്നത് നല്ല കാര്യമെന്ന് പറയാന്‍ സാധിയ്ക്കില്ല. ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളതു കൊണ്ടും ഇത്തരത്തില്‍ ദേഷ്യം വരാന്‍ സാധ്യത ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്‌ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, Read More…

Health

കാലിന്മേല്‍ കാല്‍ കയറ്റിവെച്ചാണോ ഇരിപ്പ്?എങ്കില്‍ രക്തസമ്മര്‍ദ്ദത്തെവരെ തകരാറിലാക്കാം!

ശാരീരിക ആരോഗ്യത്തിന് ഇരിയ്ക്കുന്ന രീതിയ്ക്കും പ്രാധാന്യമുണ്ട്. നടുനിവര്‍ത്തിയിരിക്കണമെന്നാണ് എപ്പോഴും പറയാറുള്ളത്. അതുപോലെ തന്നെ കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന രീതി. ഇന്നത്തെ തലമുറയിലുള്ളവരെല്ലാം ഈ രീതിയിലാണ് ഇരിയ്ക്കുന്നത്. എന്നാല്‍ പിണച്ചുവെച്ച കാലുകളുമായി ഇരിയ്ക്കുന്നത് രോഗം ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുകയല്ല. എങ്കിലും ഇങ്ങനെയിരിക്കുന്നത് കാലക്രമേണ നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ശാരീരിക അംഗന്യാസം എന്നിവയെ സാരമായി ബാധിക്കുകയും കാല്‍മുട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്‌സിംഗ്, ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ Read More…

Health

കരിക്കിന്‍വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുമോ? ഡോക്ടർ മിഥ്യ പൊളിച്ചെഴുതുന്നു

കരിക്കിൻവെള്ളം ഒരു പ്രകൃതിദത്ത പാനീയമാണ്, അതിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉന്മേഷദായകമായ ഈ പാനീയം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും. കരിക്കിൻവെള്ളം കുറഞ്ഞ കലോറിയും നേരിയ മധുരവുമുള്ള പാനീയമാണെങ്കിലും, ഇത് ഇലക്ട്രോലൈറ്റുകളായ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ ഒരു നല്ല ഉറവിടമാണ്. ഇതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ, കൂടാതെ വിറ്റാമിൻ സി, വിവിധ ബി വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾക്കും ദിവസവും കരിക്കിൻവെള്ളം സുരക്ഷിതമായി കുടിക്കാവുന്നതാണ്. ഇത് കുറഞ്ഞ കലോറിയുള്ള പാനീയമായതുകൊണ്ട്, ഇത് Read More…

Health

മാനസിക സമ്മര്‍ദ്ദം എങ്ങനെ ബ്ലഡ് പ്രെഷറിനെ ബാധിക്കുന്നു?

സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, നമ്മുടെ ശരീരത്തിൽ അഡ്രിനലിന്‍, കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. അതിനാൽ കൂടിയ മർദ്ദത്തിൽ രക്തം ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്നു. ഇതാണ് ബ്ലഡ് പ്രെഷർ (BP) താൽക്കാലികമായി ഉയരുന്നത്തിനുള്ള കാരണം. പലർക്കും ഈ രക്താതിമർദ്ദം താൽക്കാലികമായതായിരിക്കും, സ്ട്രെസ്സിനോടൊപ്പം അത് കുറയുകയും ചെയ്യും. എന്നാൽ, എപ്പോഴും സ്ട്രെസ്സിലായിരിക്കുകയോ, മാനസിക സമ്മർദ്ദം സ്ഥിരമായിത്തീരുകയോ ചെയ്യുമ്പോൾ, രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനില്‍ക്കാൻ സാധ്യതയുണ്ട്. ഇത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയ്ക്ക് Read More…

Health

ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയുക

ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. ലൈംഗികത ഏത് രീതിയിലാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതെന്ന് അറിയാം….. മനോനില മെച്ചപ്പെടുത്തുന്നു – ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി കൈ ചേര്‍ത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ പഠനങ്ങളിലും Read More…

Health

എന്താണ് വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍ ? ജാഗ്രതൈ !

വളരെ രസകരമായ ഒരുതരം രക്‌താതിസമ്മര്‍ദമാണ്‌ വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍. ആശുപത്രിയില്‍വച്ച്‌ വെള്ളക്കോട്ട്‌ ധരിച്ച ഡോക്‌ടറോ നഴ്‌സോ പ്രഷര്‍ നോക്കുമ്പോള്‍ വളരെ കൂടിയിരിക്കുകയും പിന്നീട്‌ വീട്ടില്‍ വന്നു നോക്കുമ്പോള്‍ പ്രഷര്‍ സാധാരണനിലയില്‍ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്‌. ഡോക്‌ടറുടെ മുറിയാണെന്ന ചിന്തയാണ്‌ ഇത്തരക്കാരില്‍ പ്രഷര്‍ കുട്ടുന്നത്‌. ചെറിയ മാനസിക സമ്മര്‍ദവും പ്രഷര്‍ കൂടുതലായിരിക്കുമെന്ന ചിന്തപോലും രക്‌തസമ്മര്‍ദത്തില്‍ മാറ്റമുണ്ടാക്കും. ഇത്തരം രക്‌തസമ്മര്‍ദം കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അടുത്തകാലംവരെയുള്ള ധാരണ. എന്നാല്‍ ഈയിടെ നടത്തിയ പല പരീക്ഷണങ്ങളും വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷനെ അവഗണിക്കരുതെന്നാണു പറയുന്നത്‌. കാരണം വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍ Read More…

Lifestyle

കറിയില്‍ ഉപ്പ് കൂടിപ്പോയോ ? ; വിഷമിക്കേണ്ട, പരിഹാരം ഇവിടെയുണ്ട്

ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ പരിമിതമായ തോതില്‍ ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് പരിധി വിട്ടുയരുന്നത് രക്തസമ്മര്‍ദ്ദവും നീര്‍ക്കെട്ടും വര്‍ധിപ്പിച്ച് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പ് കുറഞ്ഞു പോയാല്‍ ഉപ്പ് ഇട്ട് ആ കുറവ് നികത്താന്‍ സാധിയ്ക്കും. എന്നാല്‍ ഉപ്പ് കൂടിപ്പോയാല്‍ കുറച്ച് പ്രശ്നമാണ് താനും. ഇത് എങ്ങനെ കുറയ്ക്കാന്‍ പറ്റും. ഉണ്ടാക്കിയ ഭക്ഷണം കളയാനും പറ്റാത്ത അവസ്ഥ. അങ്ങനെ ഉള്ളപ്പോള്‍ ചില നുറുങ്ങു വിദ്യകളിലൂടെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് കറികളില്‍ മാത്രമേ സാധിയ്ക്കുവെന്ന് Read More…

Healthy Food

ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാമോ? രക്തസമ്മര്‍ദ്ദം കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രശ്‌നമാണ്. തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, അമിതമായ മദ്യപാനം, ജനിതക പ്രശ്‌നങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ രക്ത സമ്മര്‍ദ്ദം വര്‍ധിച്ചു വരുന്നതിന് കാരണമാകുന്നു. ഉദാസീനമായ ജീവിതശൈലികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മറ്റൊരു പ്രധാന കാരണമാണ് . എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു മാസത്തിനുള്ളില്‍ സാധാരണ നിലയിലാക്കാന്‍ ബീറ്റ്‌റൂട്ട് സഹായകമെന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു ലളിതമായ Read More…

Healthy Food

ഭക്ഷണത്തിലും മാറ്റം വേണം ; രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും ഈ പച്ചക്കറികള്‍

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും വെളിപ്പെടുത്തുന്നു. രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് Read More…