കറുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന യഥാര്‍ത്ഥ പേരില്‍ അപേക്ഷ അയച്ചിട്ട് നിരന്തരം ഒഴിവാക്കലിന് വിധേയനായ ആള്‍ വെളുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന വ്യാജപ്പേരില്‍ അപേക്ഷിച്ചപ്പോള്‍ ജോലിക്കുള്ള അഭിമുഖത്തിന് ക്ഷണം. സംഭവത്തില്‍ സ്ഥാപനത്തിനെതിരേ വര്‍ണ്ണവിവേചനത്തിന് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് യുവാവ്. ഡിട്രോയിറ്റ് നിവാസിയായ ഡൈ്വറ്റ് ജാക്സണാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഷിനോല ഹോട്ടലിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 2024 ജനുവരിക്കും ഏപ്രിലിനും ഇടയിലായിരുന്നു ജാക്‌സണ്‍ റിസപ്ഷനിസ്റ്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്‍കിയത്. പല തവണ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഒരു തവണ പോലും അഭിമുഖ ഓഫറുകളൊന്നും ലഭിച്ചില്ല. എന്നാല്‍ മറ്റൊരു Read More…