ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ അധികം ബന്ധമുണ്ടെന്ന് പറയാറുണ്ട്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണക്കാരാനാകാന്‍ സഹായിക്കും. ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ശാസ്ത്രശാഖയാണ് അംഗശാസ്ത്രം. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. അംഗശാസ്ത്രപ്രകാരം പ്രത്യേക തീയതികളില്‍ ജനിച്ചവര്‍ പണക്കാരനാകാന്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ അറിയാം. 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ നമ്പര്‍ 1 ആയി വരും. അതായത് എല്ലാ നമ്പറുകളും Read More…
Tag: birthday
കുട്ടിയാനയ്ക്കുമില്ലേ മോഹങ്ങള്‍… മെഴുകുതിരി ഊതി കെടുത്തി, കേക്കുമായി പിറന്നാളാഘോഷിച്ച് ആനക്കുട്ടി, ഹൃദയം കീഴടക്കി വീഡിയോ
ഏറെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. പിറന്നാൾ ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതി കെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണിത്. കുട്ടിക്കൊമ്പൻ അതിന്റെ പാപ്പാന്റെ അരികിൽ നിൽക്കുന്നതും ജന്മദിനാഘോഷം ആസ്വദിക്കുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്. മെഴുകുതിരികൾ അണയ്‌ക്കാനും എക്കാലത്തെയും മനോഹരമായ “കേക്ക്” കഴിക്കാനും ആന തന്റെ തുമ്പിക്കൈ വായുവിലേക്ക് ഉയർത്തിക്കൊണ്ട് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാത്രിയിൽ ശാന്തമായ ഒരു ഔട്ട്ഡോർ സെറ്റിങ്ങിലാണ് കുട്ടിയാന അതിന്റെ പാപ്പാന്റെ അരികിൽ അരുമയോടെ നിൽക്കുന്നത്. Read More…
ഒരേവര്‍ഷം ഒരേദിവസം ജനിച്ചു, അയല്‍വീട്ടിലെ സുഹൃത്തുക്കളായി 101-ാം ജന്മദിനം ആഘോഷിച്ചു
ഒരേവര്‍ഷം ഒരേദിവസം ജനിച്ച അയല്‍ക്കാരായ സുഹൃത്തുക്കള്‍ 101-ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു. 1924ല്‍ ഒരേ ദിവസം ജനിച്ച ഇംഗ്‌ളീഷുകാരായ ജോസി ചര്‍ച്ചും ആനി വാലസ് ഹാഡ്രിലും 40 വര്‍ഷമായി അയല്‍ക്കാരും ചങ്ങാതികളുമാണ്. 1980-കള്‍ മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ അടുത്തടുത്തായി താമസിക്കുന്ന ഇവര്‍ വര്‍ഷങ്ങളായി ജന്മദിനങ്ങളും ഒരുമിച്ചാണ് ആഘോഷിച്ചുവരുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനുശേഷം രണ്ട് സ്ത്രീകളും സന്നദ്ധപ്രവര്‍ത്തനങ്ങളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും മുഴുകാന്‍ തുടങ്ങിയതോടെ വേഗത്തില്‍ സുഹൃത്തുക്കളായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ഹില്‍ഡാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച ആനി, രണ്ടാം ലോകമഹായുദ്ധകാലത്ത് Read More…
അത്ഭുതപ്പിറവി; ഈ ദമ്പതികള്‍ക്ക് ഉണ്ടായ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനം
വിസ്മയിപ്പിക്കുന്ന യാദൃശ്ചികതയെന്നല്ലാതെ ഇതിനെ എന്തുവിളിക്കും? പറഞ്ഞ തീയതിക്ക് ഒരു മാസം മുമ്പ് ജനിച്ച തന്റെ ഏറ്റവും പുതിയ കുട്ടി വാലന്റീനയുടെ വരവോടെ 35 കാരിയായ ലാമെര്‍ട്ടിന്റെ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനമായി. ലാംമെര്‍ട്ടിന്റെ ഒമ്പതു വയസ്സുള്ള മകള്‍ സോഫിയ, ആറുവയസ്സുകാരി ഗിയുലിയാന, മൂന്ന് വയസ്സുള്ള മിയ എന്നിവരുടേത് പോലെ സഹോദരിയുടേയും ജന്മദിനം ഓഗസ്റ്റ് 25 ആണ്. ”എന്റെ നായയുടെ ജന്മദിനം ഓഗസ്റ്റ് 25 ആയിരുന്നു. പിന്നെ 10 വര്‍ഷത്തിനുശേഷം, സോഫിയ ജനിച്ചു, അത് വളരെ രസകരമാണെന്ന് Read More…
വില്ലന്‍ കഥാപാത്രത്തെ കിട്ടിയാലും മമ്മൂട്ടി സ്വീകരിക്കും ; അതിനൊരു കാരണമുണ്ട്
സിനിമയില്‍ അഞ്ച് ദശകങ്ങളോളം പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ നടന്‍ മമ്മൂട്ടിക്ക് ശനിയാഴ്ച 73 ന്റെ നിറവായിരുന്നു. അനേകം സ്ഥലത്തു നിന്നുമാണ് നടന് ആരാധകര്‍ ആശംസയുമായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. പ്രായം ഇത്രയും എത്തിയിട്ടും ഇനിയും വെല്ലുവിളിക്കപ്പെടുന്ന വേഷത്തിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂട്ടി വില്ലന്‍വേഷമോ നെഗറ്റീവ് റോളോ ഒന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. തന്റെ സൂപ്പര്‍ സ്റ്റാര്‍ പ്രതിച്ഛായയെ ഭയപ്പെടാതെ തന്റെ കരിയറില്‍ ഉടനീളം പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു സാമ്പ്രദായിക ‘ഹീറോ’ ഇമേജ് നിലനിര്‍ത്തുന്നതില്‍ ആശങ്കയില്ലാതെ മുന്നേറുന്ന Read More…
”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം”
വരാനിരിക്കുന്ന ചിത്രമായ വേൈട്ടയാന് വേണ്ടി ഫഹദിന്റെയും രജനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ഫഹദ്ഫാസിലിന്റെ ചിത്രം സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 8 വ്യാഴാഴ്ച, ഫാസിലിന്റെ ജന്മദിനം പ്രമാണിച്ച് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്റെ ഫോട്ടോ സിനിമയുടെ നിര്‍മ്മാതാക്കള്‍ പങ്കിട്ടു. പ്രശസ്തരായ മൂന്ന് അഭിനേതാക്കള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് എഴുതി ”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം” പോസിറ്റീവ് Read More…
അനുഷ്‌കയെ വിരാട് കോലി പ്രണയത്തോടെ വിളിയ്ക്കുന്നത് ഇങ്ങനെ ; വൈറലായി താരത്തിന്റെ ചെല്ലപ്പേര്
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെ തമാശയായും വാത്സല്യവും നിറഞ്ഞ രീതിയില്‍ വിളിയ്ക്കാന്‍ നിങ്ങള്‍ക്ക് മാത്രമായി ഒരു പേര് ഉണ്ടാകും. അത്തരത്തില്‍ അനുഷ്‌കയെ വിരാട് കോലി വിളിയ്ക്കുന്ന പ്രിയപ്പെട്ട പേരാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ആരാധകരുടെ ഇടയില്‍ ഈ വിളിപ്പേര് ഇപ്പോള്‍ വൈറലായിരിയ്ക്കുകയാണ്. അനുഷ്‌കയുടെ 36-ാം പിറന്നാള്‍ Read More…
നിങ്ങളൊരു രത്‌നമാണെന്ന് ഗോപി സുന്ദറിന് പിറന്നാളാശംസ നേര്‍ന്ന് താര നായര്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയാ
സംഗീത സംവിധായകനായ ഗോപിസുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയസുഹൃത്തുക്കൾ. മോഡലും കലാകാരിയും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ഗിഫ്റ്റ് ഹാംപറുമായിയാണ് ഗോപി സുന്ദറിനെ സർപ്രൈസ് ചെയ്തത് . സമ്മാനമായി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം നല്‍കി. ഗിഫ്റ്റ് ഹാംപര്‍ നിര്‍മിച്ച് നല്‍കിയ ഗാലറി ആര്‍ട്ട് താരയെയും ഗോപിയെയും ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാാമില്‍ സമ്മാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നു.അതില്‍ ” നിങ്ങളൊരു രത്‌നമാണ്എന്നും കൂടെയുള്ളതിന് നന്ദിയെന്ന കുറിപ്പ് കാണാന്‍ സാധിക്കും. അല്‍പ്പം ഗ്ലാമറുള്ള Read More…
നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മധുരം വിളമ്പി ഇലന്തൂരിലെ തറവാട്ട് വീട്
കോഴഞ്ചേരി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ലോകമെങ്ങും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ തറവാടും ജന്മനാടും മധുരം വിളമ്പിയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒപ്പം ചേരുന്നു. ഇലന്തൂരിലുള്ള പുന്നക്കല്‍ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സദ്യ ഒരുക്കി പിറന്നാള്‍മധുരം പങ്കിട്ടു. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി ആയിരുന്ന പിതാവ്‌വിശ്വനാഥന്‍ നായരുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നെങ്കിലും ലാലേട്ടന്റെ കൗമാരവും യുവത്വവും അവധിക്കാലങ്ങളില്‍ ചെലവഴിച്ചിരുന്നത് അമ്മയുടെ തറവാടായ പുന്നക്കലില്‍ആയിരുന്നു. ഇക്കാലത്ത് നിരവധി സുഹൃദ് ബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ തറവാട്ടില്‍ Read More…