Health

66-ാംവയസ്സില്‍ 10-ാമത്തെ കുഞ്ഞ്, മക്കളുടെ പ്രായം 2മുതൽ 46 വരെ, ഒരിക്കലും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നില്ല

അറുപത്താറാമത്തെ വയസ്സില്‍ തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കി ജര്‍മന്‍ വനിത. കഴിഞ്ഞയാഴ്ചയാണ് 9 മക്കളുള്ള അലക്‌സാന്‍ഡ്രിയ തന്റെ പത്താമത്തെ ആൺകുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ഫിലിപ്പ് എന്ന് പേര് നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് 3 കിലോ തൂക്കമുണ്ട്.ഈ പ്രായത്തില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നുവെന്നും ഐ വി എഫ് പോലെയുള്ള മാര്‍ഗങ്ങളെ ആശ്രയിക്കാതെയാണ് ഗര്‍ഭിണിയായതെന്നും അലക്‌സാന്‍ഡ്രിയ വിശദീകരിച്ചു. വലിയ കുടുംബമെന്നതില്‍ കാര്യമില്ല. കുട്ടികളെ നന്നായി വളര്‍ത്തുന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു. Read More…

Lifestyle

14-ാമത്തെ കുഞ്ഞിന് ജന്മം നൽകി 50കാരി: അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നത് 22 കാരന്‍ മൂത്തമകന്‍

ഉത്തർപ്രദേശിൽ അൻപതാം വയസ്സിൽ പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്നുള്ള സ്ത്രീയാണ് കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്ത്രീയുടെ മൂത്ത മകനായ 22 കാരനാണ് നിലവിൽ അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നത്. ഇരുവരും സുഖമായി ഇരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു..ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, ഇമാമുദ്ദീൻ എന്നയാളുടെ ഭാര്യയായ ഗുഡിയ എന്ന സ്ത്രീയാണ് ആംബുലൻസിൽ വെച്ച് തന്റെ 14-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ Read More…

Featured Oddly News

യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !

സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…

Oddly News

6 മാസത്തെ ഇടവേളയിൽ, 1600 കിലോമീറ്റർ അകലത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി !

നമ്മുടെ ചുറ്റിനും നടക്കുന്ന ചില കഥകൾ ചിലപ്പോൾ ആശ്ചര്യപെടുത്തിയേക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി അവരുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്. മാത്രമല്ല, രണ്ടു ജനനവും 1600 കിലോമീറ്റർ അകലെയാണ്. ഈ യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത് 2016ലാണ് . ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അവരുടെ കൂടിക്കാഴ്ച. Read More…

Celebrity

‘മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍ ഇളയ്’, അമല പോള്‍ അമ്മയായി

പ്രശസ്ത സിനിമാതാരം അമല പോള്‍ അമ്മയായി. ജൂണ്‍ 11-ന് അവര്‍ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ‘ഇളയ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ ഇപ്പോള്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. View this post on Instagram A post shared by Read More…

Celebrity

കത്രീന കെയ്ഫ് കുഞ്ഞിനു ജന്മം നൽകുന്നത് ലണ്ടനിൽ ? അഭ്യൂഹത്തിനിടെ താരം മുംബൈ വിമാനത്താവളത്തിൽ

ബോളിവുഡ് താരം കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തില്‍. ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതുപുത്തന്‍ ലുക്കില്‍ താരം വിമാനത്താവളത്തിലെത്തിയത്. കത്രീന ഭര്‍ത്താവ് വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പം ലണ്ടനിലാണെന്ന വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ താരത്തിനെ കണ്ടത്. കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സണ്‍ഗ്ലാസ് ധരിച്ച് മുടി അഴിച്ചിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. View Read More…