Featured Movie News

സിൽക്ക് സ്മിതയുടെ ബയോപിക് വീണ്ടും … ഇത്തവണ സില്‍ക്കാവുന്നത് ചന്ദ്രിക രവി

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിന മായ ഇന്ന് (ഡിസംബർ 2ന് ) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. STRI സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത്. വിദ്യാ ബാലൻ്റെ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; 10500 സാരികള്‍, 28 കിലോ സ്വര്‍ണം; 9 ബയോപിക്കുകള്‍, പക്ഷേ…

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ Read More…

Movie News

രത്തന്‍ ടാറ്റയുടെ ബയോപിക് വരുന്നു ; ആരാകും രത്തന്‍ ടാറ്റ? ഈ പേരുകള്‍ നിര്‍ദ്ദേശിച്ച് നെറ്റിസണ്‍സ്

ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ Read More…

Hollywood

മൈക്കല്‍ ജാക്‌സന്റെ ബയോപിക്കിന്റെ പുതിയ സ്‌നാപ്പ് പുറത്തുവിട്ടു ; അസാധാരണ സാമ്യവുമായി അനന്തരവന്‍ ജാഫര്‍

പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ജീവചരിത്രം പറയുന്ന ‘മൈക്കിളി’ ല്‍ അതിശയിപ്പിക്കുന്ന പുതിയ സ്‌നാപ്പ് പുറത്തുവിട്ടു. മൈക്കിള്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക്കില്‍ നായകനാകുന്നത്. 27 കാരനായ ജാഫര്‍, കറുത്ത ചുരുണ്ട വിഗ്ഗും സ്പോര്‍ടിംഗ് ഫേഷ്യല്‍ പ്രോസ്തെറ്റിക്സും ധരിച്ച് എംജെയോട് അസാധാരണ സാമ്യം പ്രകടിപ്പിക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വെള്ള വെസ്റ്റ് ടോപ്പും, അതിനു യോജിച്ച ഷര്‍ട്ടും കറുത്ത ട്രൗസറും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ദി കളര്‍ പര്‍പ്പിളില്‍ മിസ്റ്ററായി അഭിനയിക്കുന്ന Read More…

Hollywood

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു; പിന്നില്‍ ക്രിസ്‌റോക്കും സ്റ്റീവന്‍ സ്പീല്‍ബര്‍ഗും

അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു. നടനും അന്തരിച്ച പൗരാവകാശ ഐക്കണിന്റെ ബയോപിക് സംവിധാനം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള അവസാന ചര്‍ച്ചകളിലാണ് നടനും ഹാസ്യതാരവുമായ ക്രിസ്‌റോക്ക്. യൂണിവേഴ്‌സല്‍ പിന്തുണ നല്‍കുന്ന സിനിമയ്ക്കായി ജോനാഥന്‍ എയ്ജിന്റെ ജീവചരിത്രത്തിന്റെ അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ മെയില്‍ പുറത്തുവന്ന ‘കിംഗ്: എ ലൈഫ്’ എന്ന പുസ്തകം നാഷണല്‍ ബുക്ക് അവാര്‍ഡ് നോമിനേഷന്‍ നേടിയിരുന്നു. കിംഗിനെക്കുറിച്ചുള്ള എഫ്ബിഐ വിവരങ്ങള്‍ വരെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആംബ്‌ളിന്‍ Read More…

Hollywood

മൈക്കല്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തില്‍ ജാക്സനാകുന്നത് അനന്തരവന്‍ ജാഫര്‍

അന്തരിച്ച സംഗീത നൃത്ത പ്രതിഭ മൈക്കല്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന പ്രോജക്ടിന് പിന്നില്‍ ലയണ്‍സ്‌ഗേറ്റ് ആണ്. ഗായകന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും സാര്‍വത്രിക കരാര്‍ ഉള്‍ക്കൊള്ളുന്നു. ഓസ്‌കാര്‍ ജേതാവായ ക്വീന്‍ ചിത്രമായ ബൊഹീമിയന്‍ റാപ്സോഡിയുടെ ബയോപിക്കുകളില്‍ പരിചയസമ്പന്നനായ ഗ്രഹാം കിംഗ്, മൈക്കല്‍ ജാക്സണ്‍ എസ്റ്റേറ്റിന്റെ സഹനിര്‍വാഹകരായ ജോണ്‍ ബ്രാങ്കയും ജോണ്‍ മക്ലെയ്നും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗ്ലാഡിയേറ്റര്‍, Read More…

Movie News

വിരാട്‌കോഹ്ലിയുടെ ബയോപിക് വരുമോ? രാംചരണ്‍ തേജ അഭിനയിക്കുമോ?

സ്‌പോര്‍ട്‌സ് ഡ്രാമകളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടെ ബയോപികിന്റെയും കാലമാണ് ഇപ്പോള്‍ സിനിമയില്‍. കപിലിന്റെ 1983 ലോകകപ്പ് വിജയവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ധോനിയും മേരികോമും തുടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്താരം മുത്തയ്യാ മുരളീധരനില്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ ബയോപിക്കിനെകുറിച്ചാണ് ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കോഹ്ലിയുടെ ജീവിതം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും എന്നുറപ്പാണെന്നിരിക്കെ അത്തരം ഒരു Read More…