Good News

കോടീശ്വരി! പച്ചക്കറി അരിഞ്ഞുകൊണ്ട് തുടക്കം; സ്വന്തം സ്ഥാപനത്തിൽ ജോലി നേടിയത് ക്യൂ നിന്ന്

കോടികള്‍ ഉണ്ടായിട്ടും സ്വന്തം സ്ഥാപനത്തില്‍ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതി. യു എസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിന്‍സി സ്‌നൈഡര്‍ എന്ന യുവതിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. മറ്റുള്ള സി ഇ ഒ മാരെപോലെ കുടുംബത്തിന്റെ മേൽവിലാസത്തില്‍ അറിയപ്പെടാനായി താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ലിന്‍സിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ എന്‍ട്രി ലെവല്‍ സമ്മര്‍ ജോലിക്ക് മറ്റുള്ളവര്‍ക്കൊപ്പം താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും ലിന്‍സി പറഞ്ഞു. Read More…

Featured Lifestyle

നിങ്ങള്‍ക്ക് പണക്കാരനാകണോ? ലോക കോടീശ്വരന്മാര്‍ പിന്തുടരുന്നത് ഈ ശീലങ്ങള്‍

സാമ്പത്തിക ഭദ്രത ഉണ്ടാകുക എന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. സാമ്പത്തിക ഭദ്രത മാത്രമല്ല പലരും കോടീശ്വരന്‍മാരായി ഇരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ ഉണ്ടാകാന്‍ ചില ശീലങ്ങളും നമുക്ക് ഉണ്ടായിരിയ്ക്കണം. പല കോടീശ്വരന്മാരെ എടുത്താല്‍ അവരിലെല്ലാം കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങളെ കുറിച്ച് അറിയാം….. * സ്വയം മനസ്സിലാക്കുന്നത് – സ്വന്തം പോരായ്മകളെ മനസ്സിലാക്കുകയും അതുപോലെ മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്നതും നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കും. അതുപോലെ, കാര്യങ്ങളെ നല്ലരീതിയില്‍ ഇവാല്യുവേറ്റ് ചെയ്ത് സമീപിക്കുന്നതും Read More…

Good News

വെറും ഒന്നരക്കോടി രൂപയുണ്ടോ? മരണത്തിന് ശേഷവും ജീവിക്കാം, കോടീശ്വരന്‍മാര്‍ ബുക്കിംഗ് തുടങ്ങി

മരണശേഷം തങ്ങളുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കാന്‍ വന്‍തുക മുടക്കുകയാണ് യു എസിലെ കോടീശ്വരന്മാര്‍. ശരീരം മരിച്ച് കഴിഞ്ഞാലും ആത്മാവിന് അമരത്വം നേടിക്കൊടുക്കാനുള്ള ‘ തണുപ്പിക്കല്‍ വിദ്യ’ എന്നതിനു പിന്നാലെയാണ് യുഎസ്എയിലെ കോടീശ്വരന്മാരെല്ലാവരും. മരണാന്തരം തങ്ങളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണത്രേ ഇവര്‍. മരിച്ച തങ്ങളുടെ ശരീരം വളരെ കുറഞ്ഞ ഊഷ്മാവില്‍ ഫ്രീസറിനകത്ത് തണുപ്പിച്ച് സൂക്ഷിക്കാന്‍ ആയിരക്കണക്കിന് യു എസ് കോടീശ്വരന്‍മാരാണ് ഇതിനോടകം തന്നെ പല കമ്പനികളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളെ ജീവിതത്തിലേക്ക് Read More…