ബീഹാറിലെ പട്നയിൽ വനിതാ പോലീസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 22-കാരൻ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് വൈകുന്നേരം 6:30 ഓടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ‘പോലീസ് ദീദി’ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിനിടെ ഇവരിൽ പ്രദീപ് കുമാർ എന്ന യുവാവ് വനിതാ പോലീസിനോട് അധിക്ഷേപകരമായി സംസാരിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രദീപിന്റെ കരണത്തടിക്കുകയും, പകരം പ്രദീപ് Read More…
Tag: bihar police
തലയിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോലീസുകാരൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്നുപോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത്. ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും പലവിധത്തിലുള്ള വിവരങ്ങളാണ് പ്രചരിപ്പിച്ചത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തലയ്ക്ക് പിന്നിൽ തറച്ചുകയറിയ അമ്പുമായി നടന്നുനീങ്ങുന്ന പോലീസുകാരനെ വീഡിയോയിൽ വ്യക്തമായി കാണാം. ബീഹാറിലെ പൂർണിയയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബീഹാറിലെ പൂർണിയയിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സർക്കാർ ഉത്തരവ് Read More…
ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പൊലീസുകാരന്‍; സമൂഹമാധ്യമങ്ങളില്‍ രോഷം
രാത്രി പട്രോളിംഗിനിടെ ഗര്‍ഭിണിയായ യുവതിയെ പോലീസുകാരന്‍ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. ബിഹാറിലെ പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം. യുവതി പൊലീസുകാരന്‍ കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി നിന്ന Read More…
പങ്കാളിയുമായി വഴക്കുപിടിച്ചു, ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് മകളോട്; ഏഴുവയസ്സുകാരിയുടെ തല വെട്ടിമാറ്റി
പാറ്റ്‌ന: ഭാര്യയോടുള്ള ദേഷ്യത്തില്‍ പിതാവ് ഏഴുവയസ്സുകാരിയായ മകളുടെ തല വെട്ടിമാറ്റി കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാറ്റ്‌നയില്‍ നടന്ന സംഭവത്തില്‍ അനുരുദ്ധ് മുനി എന്ന യുവാവാണ് സ്വന്തം മകളെ കൊന്നൊടുക്കിയത്. അനുരുദ്ധിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അനുരുദ്ധ് അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യ മമതാദേവിയുമായി വഴക്കുണ്ടാക്കുകയും ഭാര്യ പിണങ്ങി സ്വന്തം മാതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ സഹോദരന്മാര്‍ക്കൊപ്പം വീടിന്റെ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഏഴു വയസ്സുകാരിയെ പുലര്‍ച്ചെ നാലു Read More…




