ബൈബിളില്‍ പറഞ്ഞിരിക്കുന്ന മന്നയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന’ എന്ന പ്രയോഗം, സീനായ് മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ ഇസ്രായേല്യരെ പോഷിപ്പിക്കാന്‍ ആകാശത്ത് നിന്ന് ദൈവം വീഴ്ത്തിക്കൊടുത്ത ഭക്ഷണമായി ബൈബിളില്‍ 17 തവണ പറഞ്ഞിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി മെഡിറ്ററേനിയനില്‍ വിളവെടുക്കുകയും ചെയ്തിരുന്ന ഈ സൂപ്പര്‍ഫുഡ് ഇപ്പോള്‍ ഒരു കര്‍ഷകന്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതുകകരമായിരിക്കും. പലേര്‍മോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ കിഴക്കായി സിസിലിയിലെ മഡോണി പര്‍വതനിരകളില്‍ ആഷ് മരങ്ങള്‍ നിറഞ്ഞ ഒരു വയലില്‍ ജലാര്‍ഡി Read More…
Tag: Bible
നോഹയുടെ മഹാപ്രളയത്തിന്റെ കാരണം; ബൈബിളില്‍നിന്ന് ഒഴിവാക്കിയ വിവാദ ഗ്രന്ഥം പറയുന്നത് ഇങ്ങിനെ
ക്രൈസ്തവ വിശ്വാസത്തില്‍ പ്രധാനമായി പരിഗണിക്കപ്പെടുന്ന മഹാപ്രളയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാരണത്തിന്റെ വിവരണവുമായി 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട പുസ്തകം. ‘ജൂബിലികളുടെ പുസ്തകം’ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രന്ഥത്തില്‍ നോഹയുടെ കഥയിലെ സംഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു തരം വിശദീകരണം ഉള്‍ക്കൊള്ളുന്നതാണ്. 1950 കളില്‍ കണ്ടെത്തിയ ഈ പുസ്തകത്തിലെ വിവരങ്ങള്‍ ഇപ്പോള്‍ നിക്ക് ഡി ഫാബിയോ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടുന്നത്. മനുഷ്യവര്‍ഗം ദുഷ്ടരായിത്തീര്‍ന്നതിനാലാണ് വെള്ളപ്പൊക്കം സംഭവിച്ചതെന്നാണ് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഒഴിവാക്കപ്പെട്ട പുസ്തകം പറയുന്നത് വീണുപോയ Read More…
യേശുവിന്റെ പൂര്‍വ്വികര്‍ മുദ്രവച്ച ബൈബിളിലെ ദേവാലയം; 3,000 വര്‍ഷങ്ങള്‍ക്കുശേഷം ഗവേഷകര്‍ തുറന്നു
യേശുവിന്റെ പൂര്‍വികര്‍ അടച്ചുപൂട്ടിയെന്ന് കരുതുന്ന ഒരു ദേവാലയം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ജറുസലേമിന്റെ പുരാതന ഹൃദയഭാഗത്ത് ഏകദേശം 3,000 വര്‍ഷം പഴക്കമുള്ള ആരാധനാലയമാണ് ഇത്. ടെമ്പിള്‍ മൗണ്ടിനടുത്തുള്ള പാറയില്‍ കൊത്തിയെടുത്ത ഈ ആരാധനാലയത്തില്‍ ഒരു ബലിപീഠം, പവിത്രമായ നില്‍ക്കുന്ന കല്ല്, ഒലിവ് ഓയിലും വീഞ്ഞും കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും എട്ടു മുറികളും ഉണ്ട്. യേശുവിന്റെ പൂര്‍വ്വികരില്‍ ഒരാളായ ഹിസ്‌കീയാവുമായി ബന്ധപ്പെടുത്തിയാണ് കണ്ടെത്തല്‍. വിഗ്രഹാരാധനാകേന്ദ്രങ്ങള്‍ ഹിസ്‌കീയാവ് തകര്‍ത്തതെങ്ങനെയെന്ന് വിവരിക്കുന്ന ബൈബിളില്‍ അതിന്റെ നാശം ഉള്‍പ്പെടുത്തിയിരിക്കാമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇസ്രായേല്‍ Read More…
ബൈബിളില്‍ പരാമര്‍ശമുള്ള പുരാതന നിഗൂഡമരം ; വിത്ത് കാന്‍സറിനെ പോലും ചെറുക്കും ?
എഡി 993 നും 1202 നും ഇടയില്‍ ഉണ്ടായിരുന്നതെന്ന് കരുതുന്ന ബൈബിളില്‍ പരാമര്‍ശമുള്ള ഒരു നിഗൂഢമായ പുരാതന മരത്തിന്റെ വിത്ത് 1,000 വര്‍ഷങ്ങള്‍ക്ക് ശേഷം 10 അടി ഉയരമുള്ള മരമായി വളര്‍ന്നതായി കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ വിത്താണിതെന്നും വളരാന്‍ 14 വര്‍ഷമെടുത്തെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ബൈബിളില്‍ പരാമര്‍ശമുള്ള ‘ഷേബ’ രാജ്ഞിയുടെ പേരിട്ട വിത്ത് ആധുനിക ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വംശനാശം സംഭവിച്ച ഒരു Read More…
ബൈബിളില്‍ പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി, 3,800 വര്‍ഷം പഴക്കം
ബൈബിളിന്റെ പഴയനിയമത്തിലുടനീളം പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം ഇസ്രയേലിലെ ഒരു ഗുഹയില്‍നിന്നു കണ്ടെത്തി. 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രഭാഗമാണു കണ്ടെത്തിയത്. അന്നത്തെക്കാലത്ത് ചുവപ്പുനിറത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാര്‍ലറ്റ് വേമിയില്‍നിന്നാണു ചുവപ്പുനിറം വേര്‍തിരിച്ചിരുന്നത്. ആ പ്രാണിയുടെ ശരീരങ്ങളില്‍നിന്നും മുട്ടകളില്‍നിന്നുമാണ് ചുവന്ന ചായം സൃഷക്കടിച്ചിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കും. ചുവപ്പ് ചായം പൂശിയ കമ്പിളി നൂലുകളും ലിനന്‍ നൂലുകളും ചേര്‍ത്ത് പ്രത്യേക രീതിയിലായിരുന്നു അന്ന് തുണത്തരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ.)യാണു യഹൂദാ മരുഭൂമിയിലെ Read More…