ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റുകളെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്സ നടത്തിയ വിചിത്രമായ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾക്ക് മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളിയുണ്ടെന്നും അത്തരം ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ കിട്ടില്ലെന്നുമാണ് രാജപക്സയുടെ വാദം. ഈ ബാറ്റുകൾ സാധാരണ ലഭിക്കുന്നവയേക്കാൾ ഏറെ മികച്ചതാണെന്നും ക്രിക്കറ്റ് ലോകത്തെ എല്ലാവർക്കും ഈ കാര്യത്തെക്കുറിച്ച് അറിയാമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. Read More…

