Celebrity Featured

‘ഒരു പ്രണയംകൂടി ഞാൻ ആഗ്രഹിക്കുന്നില്ല’- കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഒരുപാട് മികച്ച അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി പ്രശസ്തി നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണെങ്കിലും ഒട്ടേറെ സിനിമകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് അഭിനേത്രിയായും ഭാഗ്യലക്ഷ്മി കൈയടി നേടിയിട്ടുണ്ട്. ചാമരം,മാറ്റുവിന്‍ ചട്ടങ്ങളെ, സെല്ലുലോയിഡ്, പാവ, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.പലപ്പോഴും തന്റെ നിലപാടുകളും അഭി​‍പ്രായങ്ങളും മുഖം നോക്കാതെ പറയുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒരു പേടിയും കൂടാതെ വെട്ടിത്തുറന്നുള്ള ഈ പറച്ചിലുകള്‍ കൊണ്ട് ഒരുപാട് ശത്രുക്കളെയും താരം നേടിയെടുത്തു. Read More…

Celebrity

‘ബലാത്സംഗ രംഗത്തില്‍ ആ നടന്‍ എന്‍റെ ബ്ലൗസ് ഒക്കെ കീറി, കമലഹാസൻ രക്ഷയായി’; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് അറിയപ്പെടുന്നതെങ്കിലും ഭാഗ്യലക്ഷ്മി ഒട്ടേറെ സിനിമകളില്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.  ‘ചാമരം’, ‘മാറ്റുവിന്‍ ചട്ടങ്ങളെ’, ‘സെല്ലുലോയിഡ്’, ‘പാവ’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അവര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമാണ്. കമല്‍ ഹാസന്‍ നായകനായ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. ചിത്രത്തില്‍ നായകന്‍റെ പെങ്ങളുടെ റോളിലായിരുന്നു ഭാഗ്യ ലക്ഷ്മി അഭിനയിച്ചത്.  ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗം ഉണ്ടായിരുന്നുവെന്നും അത് റിയലിസ്റ്റിക്കായാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ലൊക്കേഷനിലുണ്ടായിരുന്ന കമല്‍ Read More…

Celebrity

അവളുടെ മാനത്തിന് വില അഞ്ച് ലക്ഷം രൂപയാ ? ഇതെന്ത് വിധിയാണ്? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതെന്തു വിധിയാണെന്നു ചോദിച്ച ഭാഗ്യലക്ഷ്മി ഒരു പെണ്ണിന്റെ മാനത്തിന് അഞ്ചുലക്ഷം രൂപയാണു വിലയെന്നും പരിഹസിച്ചു. മറ്റു പ്രതികളെ വെറുതെ വിട്ടതുപോലെ ഇവരെയും വിട്ടാല്‍ മതിയായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു. പള്‍സര്‍ സുനിയടക്കം ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിനതടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. തനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. Read More…

Celebrity

‘അന്ന് ബി. ഉണ്ണികൃഷ്ണന്‍ നിങ്ങൾക്ക് ദേവൻ ആയിരുന്നു’; ഭാഗ്യലക്ഷ്മിക്കെതിരെ ബൈജു ​കൊട്ടാരക്കര

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. വിധിക്ക് പിന്നാലെ തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ച് എടുക്കുന്ന കാര്യം പറഞ്ഞ ബി ഉണ്ണികൃഷ്ണനെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബി ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ ഇപ്പോഴാണ് ഭാഗ്യലക്ഷ്മി അറിയുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ കാണിച്ച വൃത്തികേടുകള്‍ തെളിവുകള്‍ സഹിതം പുറത്ത് വിടുമെന്നും ബൈജു Read More…

Celebrity Featured

ദിലീപ്‌ പറഞ്ഞതില്‍ ഭയമുണ്ട്; കരുതിയിരിക്കണമെന്ന്‌ മഞ്‌ജുവിനോട്‌ പറഞ്ഞു: ഭാഗ്യലക്ഷ്‌മി

തിരുവനന്തപുരം; നടിയെ അതിക്രമിച്ച കേസിലെ വിധിക്കു പിന്നാലെ മഞ്‌ജുവിന്റെ പേര്‌ ദിലീപ്‌ പറഞ്ഞതില്‍ ഭയമുണ്ടെന്നും മഞ്‌ജുവിനോട്‌ എതിരാളി ശക്‌തനെന്നും കരുതിയിരിക്കണമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നു ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. രാഷ്‌ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്‌. സൂപ്പര്‍ സ്‌റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്‌മി കുറ്റപ്പെടുത്തി. ഫെഫ്‌കയില്‍നിന്ന്‌ ഔദ്യോഗികമായി രാജിവച്ച കാര്യം അറിയിച്ച്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.ദിലീപ്‌ ഇപ്പോഴും കുറ്റാരോപിതനാണ്‌. അവള്‍ക്കൊപ്പം നിന്നത്‌ മാധ്യമങ്ങളും സമൂഹവും മാത്രമാണ്‌. അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഒരു ബന്ധു തിരിച്ചുവരുന്നതു പോലെയാണ്‌ സിനിമ മേഖലയിലെ Read More…

Celebrity

“ഹണി റോസ് താങ്കൾക്കും ഭയമാണോ? അയാളുടെ പേര് ഉറക്കെ പറയാൻ?…” ഭാഗ്യലക്ഷ്മി ചോദിക്കുന്നു

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഹണി റോസ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളിലൂടെയും ഹണി കൂടുതൽ തരംഗമായി മാറി. കഴിഞ്ഞ കുറച്ചു ദിവസമായി ഹണി റോസിന്റെ ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ഒരു വ്യക്തി തന്നെ നിരന്തരം Read More…