ബംഗ്ലാദേശിൽ പെരുന്നാളിന് മുന്നോടിയായി ധാക്കയ്ക്ക് സമീപമുള്ള രണ്ട് എരുമകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അവയുടെ രൂപവും സ്വഭാവവും കാരണം നാട്ടുകാർ അവയ്ക്ക് ഡൊണാൾഡ് ട്രംപ് എന്നും ബെന്യാമിൻ നെതന്യാഹു എന്നുമാണ് പേരിട്ടിരിക്കുന്നത്. ഈ എരുമകളെ കാണാനും അവയ്ക്കൊപ്പം സെൽഫിയെടുക്കാനും വൻ ജനക്കൂട്ടമാണ് ഫാമുകളിലേക്ക് എത്തുന്നത്. ഇതിൽ 700 കിലോഗ്രാം ഭാരമുള്ള ഒരു വെളുത്ത (അൽബിനോ) എരുമയാണ് ‘ഡൊണാൾഡ് ട്രംപ്’ എന്ന പേരിൽ അറിയപ്പെടുന്നത്. അതിന്റെ വെളുത്ത ചർമ്മവും നേർത്ത നിറമുള്ള മുടിയും മുൻ യു.എസ് പ്രസിഡന്റിന്റെ ഹെയർസ്റ്റൈലിനെ Read More…

