Lifestyle

ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളിൽ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ്

ഇന്ത്യയിലെ ഏറ്റവും അധികം തിരക്കുപടിച്ച നഗരങ്ങളിൽ ഒന്നാണ് ബംഗളുരു. ഇപ്പോഴിതാ ട്രാഫിക് ബ്ലോക്ക്‌ നിറഞ്ഞ ബംഗളുരുവിലെ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. വീഡിയോ കണ്ട് നിരവധിപേർ യുവാവ് സ്വീകരിച്ച മാർഗത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി. @bengaluru_visuals എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ബാക്ക്‌പാക്ക് ഇട്ട് ഹെൽമെറ്റ് ധരിച്ച ഒരു യുവാവ് തിരക്കുനിറഞ്ഞ റോഡിലൂടെ യൂണിസൈക്കിളിൽ പായുന്നതാണ് കാണുന്നത്. Read More…

Crime

മുന്‍ഭാര്യയുടെ കാമുകനെ പലതവണ കൊല്ലാന്‍ നോക്കി; ഒടുവില്‍ വിമാനത്താവളത്തിലിട്ടു കഴുത്തറുത്തു

ന്യൂഡല്‍ഹി: മുന്‍ഭാര്യയുടെ കാമുകനെ വിമാനത്താവളത്തിലിട്ട് കഴുത്തുറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. എയര്‍പോര്‍ട്ട് ജീവനക്കാരനായ ഇര പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നായിരുന്നു യുവാവ് കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് കൊല്ലപ്പെട്ട പുരുഷനുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രതിയും ഭാര്യയും 2022 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇര വിമാനത്താവളത്തില്‍ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി ഇരയായ യുവാവിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ Read More…