Good News

മാലിന്യ സംസ്കരണത്തിൽ വ്യക്തികള്‍ക്കുള്ള ഉത്തരവാദിത്തം; വൈറലായി ബെംഗളൂരുവിലെ ഡോക്ടറും ആക്ടിവിസ്റ്റും

ബംഗളൂരുവിൽനിന്നുള്ള ദന്തഡോക്ടറും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. ശാന്തി തുംമല മാലിന്യ സംസ്കരണത്തിൽ പ്രധാന്യത്തെക്കുറിച്ച് വ്യക്തികള്‍ക്കുള്ള ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യത്തിലാണ്. സ്വന്തം മാലിന്യത്തിന്റെ ഉത്തരവാദിത്തം പൗരന്മാർ തന്നെ ഏറ്റെടുക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. മാലിന്യ സംസ്കരണത്തിൽ പൗരബോധം വളർത്തി ശുചിത്വത്തിന് വേണ്ടി പൗരന്മാർ നേതൃത്വം നൽകുന്ന ഒരു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ബംഗളൂരു. അതിന് പ്രചോദനം നൽകുന്നത് ദന്തഡോക്ടറും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. ശാന്തി തുംമലയാണ്.ഡോ. തുംമലയുടെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, വ്യവസായ പ്രമുഖയായ കിരൺ മജുംദാർ-ഷാ Read More…