Good News

ലൈംഗികത്തൊഴിലാളികള്‍ക്കും ഇനിമുതല്‍ പ്രസവാവധി; രോഗകാലത്ത് വേതനത്തോടെ ലീവും

ലൈംഗികത്തൊഴിലാളികള്‍ക്ക് അസുഖകാലത്ത് വേതനവും പ്രസവാവധിയും ഉള്‍പ്പെടുന്ന ഔപചാരിക തൊഴില്‍ കരാറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. നിയമം അനുസരിച്ച് ഒരു കരാര്‍ ഒപ്പിടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ തുടങ്ങി മറ്റ് വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സാധാരണയായി ബാധകമാകുന്ന മറ്റ് അവകാശങ്ങള്‍ക്കും സംരക്ഷണങ്ങള്‍ക്കും ഇനിമുതല്‍ അര്‍ഹതയുണ്ടായിരിക്കും. നിയമനിര്‍മ്മാണത്തിന് കീഴില്‍, ലൈംഗികത്തൊഴിലാളികള്‍ക്ക് ഒരു ക്ലയന്റിന് സേവനങ്ങള്‍ നല്‍കാനോ അല്ലെങ്കില്‍ ഒരു പ്രത്യേക ലൈംഗിക പ്രവൃത്തി നടത്താനോ വിസമ്മതിക്കാനും ഏത് സമയത്തും ഏത് പ്രവര്‍ത്തനവും നിര്‍ത്താനും Read More…

Oddly News

ബൈബിളില്‍ ഇല്ലാത്ത യേശുവിന്റെ ബാല്യകാലം കണ്ടെത്തി ; പാപ്പിറസില്‍ എഴുതിയ ആദ്യകാല രേഖയില്‍ വിവരം….!

ബൈബിളില്‍ എഴുതപ്പെട്ടിട്ടില്ലാത്ത യേശുക്രിസ്തുവിന്റെ ബാല്യകാലത്തെ പരാമര്‍ശിക്കുന്നതെന്ന് കരുതുന്ന ആദ്യകാലരേഖ കണ്ടെത്തി. വിദഗ്ദ്ധര്‍ 2000 വര്‍ഷം പഴക്കം കണക്കാക്കുന്ന രേഖയില്‍ അഞ്ച് വയസ്സുള്ള മിശിഹാ കളിമണ്‍ പ്രാവുകളെ ജീവനുള്ള പക്ഷികളാക്കി മാറ്റിയെന്ന കഥയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. പേപ്പറിന് മുമ്പുള്ള വസ്തുവായ പാപ്പിറസിലാണ് കയ്യെഴുത്തുപ്രതി. ഒരു പുരാതന ഈജിപ്ഷ്യന്‍ കയ്യെഴുത്തുപ്രതി ഏകദേശം രണ്ടാം നൂറ്റാണ്ടില്‍ തോമസിന്റെ സുവിശേഷത്തിന്റെ ഭാഗമായി എഴുതിയതാണെന്ന് കരുതപ്പെടുന്നു. ‘രണ്ടാം അത്ഭുതം’ എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട നസ്രത്തിലെ യേശുവിന്റെ യൗവനത്തെക്കുറിച്ചാണ് പുസ്തകം വിവരിക്കുന്നതെന്ന് Read More…

Sports

ബെല്‍ജിയം സ്വീഡന്‍ മത്സരത്തിനിടയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ വെടിയേറ്റു മരിച്ചതോടെ കളി പകുതിയ്ക്കുവച്ച് ഉപേക്ഷിച്ചു

യൂറോപ്യന്‍ യോഗ്യതാ മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ തിങ്കളാഴ്ച വൈകുന്നേരം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ഐഎസില്‍ അംഗമാണെന്ന് അവകാശപ്പെട്ട് ഒരു തോക്കുധാരി ആരാധകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അനേകം കളിക്കാര്‍ ഈ സമയത്ത് ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു. കുറ്റവാളിയെ ഇനിയും പിടികൂടാനായിട്ടില്ല. ഗ്രൗണ്ട് പൂട്ടിയിട്ടതിനെ തുടര്‍ന്ന് അനേകം ആരാധകരും Read More…