Sports

ഐപിഎല്‍ പുതിയ സീസണ് വേണ്ടി ധോണി പരിശീലനത്തില്‍ ; ഇത്തവണ ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ന്റെ വരാനിരിക്കുന്ന പതിപ്പിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റിന്റെ ഭാരം കുറയ്ക്കുമെന്ന് അഭ്യൂഹം. ഈ സീസണില്‍ സിഎസ്‌കെ അണ്‍ക്യാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തിയ ധോണി, സീസണിന് മുന്നോടിയായി മാച്ച് ഫിറ്റ് ആകാന്‍ റാഞ്ചിയില്‍ പരിശീലനത്തിലാണ്. ഇതിഹാസ വിക്കറ്റ് കീപ്പര്‍-ബാറ്ററും പതിവുപോലെ ഈ വര്‍ഷവും സിഎസ്‌കെയുടെ പ്രീ-ഐപിഎല്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി 1250-1300 ഗ്രാം ഭാരമുള്ള ബാറ്റുമായാണ് ധോണി കളിക്കുന്നത്. ഇത് ഇത്തവണ് 10-20 ഗ്രാമെങ്കിലും കുറയ്ക്കുമെന്ന് Read More…