Movie News

വിസ്മയങ്ങള്‍ ഒളിപ്പിച്ച ബറോസിനായി കാത്തിരിക്കാം ; മോഹന്‍ലാലിന്റെ സംവിധാന സംരംഭത്തിന്റെ ട്രെയ്‌ലര്‍ എത്തി

മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ‘ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷറി’ന് ഇന്ത്യന്‍ സിനിമാവേദിയില്‍ തന്നെ വലിയ ശ്രദ്ധ നേടാനായിട്ടുണ്ട്. അഞ്ചു വര്‍ഷമായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പുറത്തിറക്കി. സൂപ്പര്‍താരം തന്നെ നല്ലവനായ ഒരു പ്രേതത്തിന്റെ വേഷത്തില്‍ എത്തുന്ന ത്രീഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ തന്നെ വന്‍പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. നിഗൂഡമായ ഒരു നിധിയിരിക്കുന്ന ഒരു കോട്ടയുടെ സംരക്ഷകനായ പ്രേതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സിനിമയെക്കുറിച്ച് അണിയറയില്‍ കേള്‍ക്കുന്നത്. കോട്ടയില്‍ കൗതുകകരമായ നിരവധി Read More…