റോഹ്തക്: കടുത്ത മതവിശ്വാസം പുലര്‍ത്തുന്ന അനേകരുള്ള ഇന്ത്യയില്‍ ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്‌ളീം യുവാവിന് ഗ്രാമം ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തി. മിശ്രവിവാഹിതരായ ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ഒരു പഞ്ചായത്താണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തത്. ഇന്ത്യയുടെ ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇത്തരം നടപടികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത ഈ സംഭവം വലിയ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. മിശ്രവിവാഹം കഴിച്ച ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിട്ടതിന് പുറമേ മുസ്‌ളീം പുരുഷന്റെ കുടുംബത്തിന് മൂന്ന് ഗ്രാമങ്ങളാണ് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. Read More…

