ചെറിയ കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തിരക്കേറിയ റോഡിന്റെ തെറ്റായ ദിശയിൽകൂടി ഒരു കുരുന്ന് ബൈക്ക് ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അമ്പരന്നിരിക്കുകയാണ്. ‘സെക്കൻഡ്‌സ് ബിഫോർ ഡിസാസ്റ്റർ’ എന്ന എക്സ് അക്കൗണ്ട് പങ്കിട്ട ക്ലിപ്പ് ഇതിനോടകം 843,000 ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ 5,900 ലൈക്കുകളും നേടി. വീഡിയോയിൽ, കടുത്ത ട്രാഫിക്കുള്ള ഒരു റോഡിൽ ഒരു പിഞ്ചുകുഞ്ഞ് തെറ്റായ വശത്ത് കൂടി തന്റെ കുഞ്ഞു ബൈക്ക് ഓടിക്കുന്നതാണ് കാണുന്നത്. Read More…