Health

കുട്ടികളിലെ വയറിളക്കം നിര്‍ജലീകരണത്തിലേക്കു നയിക്കാം; ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍

കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും വളരെയെളുപ്പം പിടികൂടുന്ന ഒന്നാണ് ജലജന്യരോഗങ്ങള്‍. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ഉള്ളില്‍ കടക്കുന്ന അണുക്കള്‍ അതിസാരം ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാക്കാം. അതിസാരം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ കുഞ്ഞുങ്ങളിലെ അതിസാരത്തെയും നിര്‍ജലീകരണത്തെയും കുറിച്ച് സൂചന നല്‍കും. 90 ശതമാനം കേസുകളിലും വൈറസുകളാകാം കുട്ടികളിലെ അതിസാരത്തിന്‌ പിന്നിലെന്ന്‌ മുംബൈ നാരായണ ഹെല്‍ത്ത്‌ എസ്‌ആര്‍സിസി ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലിലെ സീനിയര്‍ പീഡിയാട്രിക്‌ കണ്‍സള്‍ട്ടന്റ്‌ ഡോ. പരേഷ്‌ ദേശായ്‌ പറയുന്നു. Read More…