പഠിച്ചൊരു സര്‍ക്കാര്‍ ജോലിക്കാരനാകുന്നോ ക്രിക്കറ്റ് കളിക്കാരനാകുന്നോ എന്ന് ഇന്ത്യയില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ക്രിക്കറ്റ് കളിക്കാരനെന്ന് പറയുന്ന കുറച്ചു പേരെങ്കിലുമുണ്ടാകും. വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ രൂപാന്തരം പ്രാപിക്കുന്നതെങ്കിലും ഇന്ത്യയില്‍ കളിക്കാരന് കിട്ടുന്ന പ്രതിഫലവും താരപ്രഭയും കേള്‍ക്കുമ്പോള്‍ ക്രിക്കറ്ററാകാന്‍ ആരും മോഹിക്കും. ലോകത്തുടനീളമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് കളിക്കാന്‍ ചെല്ലുന്നതെങ്കിലും ഇന്ത്യയിലെന്നപോലെ തന്നെ പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും പ്രധാന കളിക്കാരില്‍ ഒരാളായ റിസ്വാനും നല്‍കുന്ന ഒരു മാസത്തെ ശമ്പളം Read More…
Tag: Babar Azam
ഇന്ത്യ- പാകിസ്ഥാന്‍ ടി20 മത്സരം; ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ഹര്‍ദിക് പാണ്ഡ്യ
ഞായറാഴ്ച (ജൂണ്‍ 9) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായി സ്റ്റാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചരിത്രം സൃഷ്ടിച്ചു. ന്യൂയോര്‍ക്കില്‍ രണ്ട് ചിരവൈരികള്‍ തമ്മില്‍ നടന്ന ടി20 ലോകകപ്പ് 2024 മത്സരത്തിനിടെ ഇന്ത്യ-പാകിസ്ഥാന്‍ ടി20 കളികളില്‍ നിന്ന് 11 വിക്കറ്റ് എന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുലിന്റെ റെക്കോര്‍ഡാണ് 30 കാരനായ ക്രിക്കറ്റ് താരം തകര്‍ത്തത്. വലംകൈയ്യന്‍ മീഡിയം പേസര്‍ നാല് ഓവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് Read More…
ബാബര്‍ അസമും നടി ഹനിയ ആമിറും; പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ആരാധകര്‍
പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെയും നടി ഹനിയ ആമിറിനെയും ഇപ്പോള്‍ ആരാധകര്‍ വിളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്നെങ്കിലും ബാബര്‍ അസമിനെ നടിയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് കോളങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍.നിരവധി ആരാധകരാണ് ഇവരെ ദമ്പതികളാക്കി വീഡിയോകളും റീലുകളും നിര്‍മ്മിക്കുന്നത്. ബാബറോ ഹനിയയോ ഒരിക്കലും ഡേറ്റിംഗിനെക്കുറിച്ചോ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യത്യസ്ത വേദികളില്‍ ഇരുവരും പരസ്പരം ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോയില്‍ Read More…
ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്മാന്‍ ഗില്ലിന്റേത് ഒന്നൊന്നര വരവ് ; ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഇങ്ങിനെ
ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് Read More…