Featured

അസര്‍ ബൈജാന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് ലാന്റിംഗിനിടെ പൊട്ടിത്തെറിച്ചു ; ഞെട്ടിക്കുന്ന വീഡിയോ

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് ലാന്റിംഗിനിടയില്‍ പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ക്രിസ്മസ് ദിനത്തില്‍ പടിഞ്ഞാറന്‍ കസാക്കിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടമെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 25 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ‘ബാക്കു-ഗ്രോസ്‌നി റൂട്ടില്‍ പോകുന്ന ഒരു വിമാനം അക്താവു നഗരത്തിന് സമീപം തകര്‍ന്നുവീണു. ഇത് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെതാണ്.’ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ മന്ത്രാലയം എഴുതി. കാസ്പിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് Read More…