തോമസുകുട്ടി വിട്ടോടാ എന്ന സംഭാഷണം കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന മുഖം അശോകന്റേതാണ്.പത്മരാജൻ എന്ന അതുല്യ പ്രതിഭ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയായ അശോകൻ മലയാളികൾക്ക് അവരുടെ സ്വന്തം തോമസുകുട്ടിയാണ്. കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാൻ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹര്‍ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. Read More…