Hollywood

അവതാറിന്റെ മൂന്നാംഭാഗം 2025 ല്‍ ; നാലാംഭാഗത്തെക്കുറിച്ചും വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ അവതാറിന്റെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റും പുറത്തുവന്നിരിക്കുകയാണ്. അവതാറിന്റെ നാലാം ഭാഗം ഫ്‌ളോറുകളില്‍ എത്തിയതായി സൂചന നല്‍കിയത് നടന്‍ സ്റ്റീഫന്‍ ലാങ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ട സിനിമയുടെ ചിത്രമാണ്. ഇത്് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രളയമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പീപ്പിള്‍ മാഗസിനോട് സംസാരിക്കവെ, അവതാര്‍ 4-ന്റെ ചില Read More…

Hollywood

അവതാറിന്റെ വിസ്മയകാഴ്ചകള്‍ അവസാനിക്കുന്നില്ല ; മൂന്നാം ഭാഗം 2025 ല്‍ പുറത്തുവരും ; പിന്നാലെ നാലും അഞ്ചുമുണ്ട്

ലോക സിനിമയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തതാണ് അവതാര്‍ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്ക് ആധാരം. 2009 ലെയും 2022 ലെയും ബോക്‌സോഫീസുകള്‍ തകര്‍ത്ത ചിത്രം ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാമതും മൂന്നാമതും തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രേക്ഷകരെ തേടിയെത്തിയ ബോക്സ് ഓഫീസില്‍ 2.3 ബില്യണ്‍ ഡോളര്‍ നേടിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടറും’ വന്‍ വിജയം നേടിയതോടെ ഫ്രാഞ്ചൈസിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ Read More…

Hollywood

ഔദ്യോഗിക പ്രഖ്യാപനം ; ‘അവതാര്‍ 3’ സിനിമ 2025 ക്രിസ്മസിന് റിലീസ് ചെയ്യും

ലോകം മുഴുവന്‍ വന്‍ ഹിറ്റായി മാറിയ അവതാര്‍ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തിന് ഔദ്യോഗികമായ പ്രഖ്യാപനം. ‘അവതാര്‍ 3’ സിനിമ 2025 ക്രിസ്മസിന് റിലീസ് ചെയ്യും. 69 കാരനായ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തിനായി തിരക്കേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. ലോകം മുഴുവനുമുള്ള ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘അവതാര്‍ 3’ ന്റെ വിവരം ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തിയത് ന്യൂസിലന്‍ഡിലെ 1 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.”ഞങ്ങള്‍ വളരെ തീവ്രമായ രണ്ട് വര്‍ഷത്തെ പോസ്റ്റ്-പ്രൊഡക്ഷനിലേക്ക് പോകുന്നു. Read More…

Hollywood

ജയിംസ് കാമറൂണിന്റെ അവതാര്‍ മൂന്ന് കനത്ത മത്സരം നേരിടേണ്ടിവരും ; ദി സ്‌പോഞ്ച് മൂവിയും അതേ ദിവസം തന്നെ റിലീസ്

ഹോളിവുഡ് ബോക്‌സോഫീസുകളുടെ കാര്യം എടുത്താല്‍ ജെയിംസ് കാമറൂണ്‍ രാജാവാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. അതില്‍ രണ്ട് അവതാര്‍ സിനിമകളും വരും. 2009 ല്‍ പുറത്തുവന്ന് വന്‍ വിജയം നേടിയ അവതാര്‍ ഫ്രാഞ്ചൈസിയില്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിക്കുന്നത് അഞ്ചു സിനിമകളാണ്. ആദ്യ രണ്ടുഭാഗം പുറത്തുവന്ന സിനിമയുടെ മൂന്നാം ഭാഗം 2025 അവസാനത്തോടെ പുറത്തുവിടാന്‍ അദ്ദേഹം ഉദ്ദേശിക്കുകയും ചെയ്യുന്നു. ഇതും വെള്ളത്തിനടിയിലെ മറ്റൊരു സിനിമയാണെന്നാണ് വിലയിരുത്തല്‍. Read More…