സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പകല്‍ പോലും പല സ്ത്രീകളും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. മെട്രോ നഗരങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പല അനുഭവങ്ങളെ കുറിച്ചും പല പെണ്‍കുട്ടികളും തുറന്ന് എഴുതാറുണ്ട്. ഇപ്പോള്‍ ബെംഗളൂരു നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം പങ്കുവെച്ചിരിയ്ക്കുകയാണ് ഒരു യുവതി. ലിറ്റില്‍ ബെംഗളൂരു സ്റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റാപ്പിഡോ യാത്രകള്‍, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകള്‍ അല്പം ഭയത്തോടെയാണ് സ്ത്രീകള്‍ ഇപ്പോള്‍ Read More…
Tag: auto driver
ഇനി അടിമയല്ല, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിക്കുന്ന യുവാവ്, ചർച്ചകൾക്ക് തിരികൊളുത്തി വീഡിയോ
മാനസികസമ്മര്‍ദ്ദങ്ങളുടെ കൂടായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയതിന്റെ കാരണം വിശദീകരിക്കുന്ന ഒരു ബാംഗ്ലൂർ സ്വദേശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്ന മറ്റുള്ളവർക്കും പ്രചോദനമാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാകേഷ് വീഡിയോയിൽ പങ്കുവെച്ചു. നിലവിലെ കരിയർ ഉപേക്ഷിക്കാൻ ആലോചിക്കുന്നവർക്ക് ഇത് സഹായകമായേക്കാം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. “ഓട്ടോ ഡ്രൈവർ, ഇനി കോർപ്പറേറ്റ് അടിമയല്ല” എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ജോലി ഉപേക്ഷിക്കുന്നതിനേയും പുതിയ തുടക്കത്തേയും താൻ ഭയപ്പെടുന്നില്ലെന്ന് രാകേഷ് Read More…
സ്വന്തമായി 5 കോടിയുടെ രണ്ട് വീടുകള്‍, മാസം 3 ലക്ഷം വരുമാനം; ഓട്ടോ ഡ്രൈവറുടെ കഥ കേട്ട് ഞെട്ടി യുവാവ്
ബെംഗളൂരുവില്‍ താമസിക്കുന്ന യുവാവ് പങ്കുവെച്ച വിഡിയോ സോഷ്യലിടത്ത് വൈറലാവുന്നു. എഞ്ചിനീയർ ആകാശ് ആനന്ദാനിയാണ് താന്‍ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവര്‍ പങ്കുവച്ച ഞെട്ടിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഓട്ടോ ഓടിക്കുന്ന ഡ്രൈവറുടെ കൈയ്യിലെ ആപ്പിള്‍ വാച്ചും എയര്‍ പോഡും ശ്രദ്ധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആകാശ് ചോദിച്ചു മനസിലാക്കിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 4-5 കോടി വിലമതിക്കുന്ന രണ്ട് വീടുകള്‍ സ്വന്തമായുണ്ടെന്നും പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആകാശ് എക്സില്‍ Read More…
ഒരു ഓട്ടംപോലും പോകാതെ 8 ലക്ഷം സമ്പാദിച്ചിരുന്ന ഓട്ടോക്കാരന് ഗംഭീര പണികിട്ടി…!
ഒടുവില്‍ മുംബൈയിലെ ഓട്ടോക്കാരന് എട്ടിന്റെ പണി കിട്ടി. ഓട്ടം പോലും പോകാതെ എംബസിയില്‍ എത്തുന്ന ആള്‍ക്കാരുടെ ബാഗ് സൂക്ഷിച്ച് പ്രതിമാസം എട്ടുലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോക്കാരന്‍ പണിനിര്‍ത്തി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോം പ്ലക്സിലെ (ബികെസി) യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാരെ ഓടി ക്കാതെ അവരുടെ സാധനങ്ങള്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച, വെന്യുമോങ്ക് സഹസ്ഥാപകന്‍ രാഹുല്‍ രൂപാണി ലിങ്ക്ഡ്ഇനില്‍ കഥ പങ്കുവെച്ചതോടെയാണ് ഓട്ടോഡ്രൈവര്‍ Read More…
ഹൈടെക്… കൂലിക്കായി വാച്ചിൽ QR കോഡ് സെറ്റ് ചെയ്തു ‘മാസാ’യി ഓട്ടോക്കാരൻ
സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ നിരവധി മാറ്റങ്ങളാണ് സമൂഹത്തിൽ പ്രകടമാകുന്നത്. മനുഷ്യൻ ബൗദ്ധികപരമായും മാനസികപരമായും ഒരുപാട് ഉയരങ്ങളിലേക്കെത്തിച്ചേർത്തു. കാലം മാറുമ്പോൾ കോലവും മാറണമെന്നാണല്ലോ പറയുന്നത്. അത്തരത്തിൽ കോലമൊന്നു മാറ്റിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. പണ്ടൊക്കെ നമ്മൾ കാശ് കയ്യിൽ കൊണ്ടുനടക്കുകയായിരുന്നു പതിവ്. കാലക്രമേണ എടിഎം കാർഡുകളുടെ വരവോടെ കാർഡായി താരം. എന്നാൽ കാലം പിന്നെയും മുന്നോട്ട് പോയപ്പോൾ ജിപെയും ഫോൺപേയും പേടിഎം എല്ലാം വന്നു. പണം കൈയിൽ കൊണ്ടു നടക്കുന്ന നമ്മൾ ഇപ്പോൾ ക്യൂ ആർ കോഡ് Read More…
എന്‍റമ്മച്ചീ… ഇത് എന്തൊരു ഇംഗ്ലീഷാ..! ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ
പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. എന്നാല്‍ ഇവിടെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രം സംസാരിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് നല്ല പച്ചവെള്ളംപോലെ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവർ നമ്മെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ഓട്ടോഡ്രൈവർ തന്റെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യംകൊണ്ട് വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഭൂഷൺ എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരു Read More…
ട്രാഫിക് ജാമുകളില്‍ കരോക്കെ ഗാനമേള നടത്തുന്ന ഓട്ടോ ഡ്രൈവര്‍ ; വൈറലായി വീഡിയോ
ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ മണിക്കൂറുകളോളം വരുന്ന ട്രാഫിക്ക് ജാമുകള്‍ ആള്‍ക്കാര്‍ക്ക് ഉണ്ടാക്കുന്ന വിരസത ചില്ലറയല്ല. എന്നാല്‍ മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമുകളില്‍ തന്റെ ആലാപന കഴിവ് പ്രദര്‍ശിപ്പിച്ച് വൈറലായി മാറി. ഹാസ്യനടന്‍ സമയ് റെയ്‌ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട ഈ ശ്രദ്ധേയമായ നിമിഷത്തിന്റെ വീഡിയോ അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. സത്യമാന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോറിക്ഷയെ കരോക്കെഗാനമേളയ്ക്കുള്ള വേദിയാക്കി മാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. തന്റെ Read More…







