ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാമത്തെ ലോകകപ്പ് തങ്ങളുടെ ഷോക്കേസിലേക്ക് കൊണ്ടുപോയപ്പോല്‍ അനേകം ഇന്ത്യന്‍ ആരാധകരുടെ ഹൃദയമാണ് നുറുങ്ങിയത്. ഇനി അടുത്ത ലോകകപ്പിനായി അവര്‍ കാത്തിരിക്കുമ്പോള്‍ വിജയത്തിലൂടെ ഓസീസ് തൂത്തുവാരിയത് നാലു മില്യണ്‍ ഡോളര്‍. ലോകകപ്പ് ജേതാക്കളെന്ന നിലയില്‍ ഓസ്ട്രേലിയക്ക് 4 മില്യണ്‍ ഡോളറും റണ്ണേഴ്സ് അപ്പായ ഇന്ത്യക്ക് 2 മില്യണ്‍ ഡോളറും തോറ്റ രണ്ട് സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതം ലഭിച്ചു. 4 ദശലക്ഷം ഡോളര്‍ സമ്മാനത്തുക കൂടാതെ, ടൂര്‍ണമെന്റിന്റെ Read More…
Tag: Australia
‘ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് തോല്‍പ്പിക്കും; ആദ്യം ബാറ്റ് ചെയ്യുന്ന കങ്കാരുക്കള്‍ രണ്ടിന് 450 എടുക്കും; ഇന്ത്യ 65 ന് പുറത്താകും’
ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍ പ്രൊഫഷണലിസത്തിന്റെ തമ്പുരാക്കന്മാരായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ ഏറ്റവും ഫേവറിറ്റുകളായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയം പ്രവചിച്ച് ഓസീസ് താരം മിച്ചല്‍ മാഷ് നടത്തിയ ഒരു പഴയ പ്രവചനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് പരാജയപ്പെടുത്തുമെന്ന് മാര്‍ഷ് പരിഹാസരൂപേണെ നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450-2 Read More…
ലോകകപ്പ്: അഹമ്മദാബാദില്‍ മുറിവാടക പത്തുമടങ്ങ്; 5000 രൂപയുടെ മുറിക്ക് 50,000 മുതല്‍ രണ്ടു ലക്ഷം വരെ
ഇന്ത്യ ലോകകപ്പില്‍ ഫൈനലില്‍ കടന്നതോടെ ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള ചെലവേറുന്നു. നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ആതിഥേയരായ ഇന്ത്യ എട്ടു തവണ ഫൈനല്‍ കളിച്ച ഓസ്‌ട്രേലിയയെ നേരിടുന്നത്. മത്സരം നഗരത്തിലെ വേദിയില്‍ ഉറപ്പാക്കിയതോടെ മുമ്പ് താങ്ങാനാവുന്ന യാത്രാ താമസ സൗകര്യങ്ങള്‍ പത്തുമടങ്ങ് വരെയാണ് തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിമാനിരക്കും ഹോട്ടല്‍ മുറികളുടെ നിരക്കുമെല്ലാം കൂടി. ഒരു ഹോട്ടല്‍ മുറിക്ക് വാടക 1.25 ലക്ഷം രൂപയായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ മുറികളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. മികച്ച Read More…
ഡീകോക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം; അവസാനം വരെ പോരാടി ദക്ഷിണാഫ്രിക്ക സെമിയില്‍ കീഴടങ്ങി
അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ Read More…
ഫൈനലില്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടത് കങ്കാരുക്കളെ; 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം
കരുത്തരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു കലാശപ്പോരുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. 2003 ലെ ലോകകപ്പ് ഫൈനലിന്റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ വലിയൊരു അവസരമില്ല. നിലവിലെ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരേയും രണ്ടാമന്മാരായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും. ഒരു മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടീമുകളുടെ മികച്ച ഫോം വെച്ചു പ്രവചിച്ചാല്‍ രണ്ടു ടീമും ഫൈനലില്‍ കടന്നേക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ 2003 ല്‍ ഓസീസിനോട് വന്‍ Read More…
ഓസീസ് കപ്പടിക്കുമോ? വന്‍ തിരിച്ചുവരവ്, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 350 ന് മുകളില്‍ സ്‌കോര്‍
ഒരു ടൂര്‍ണമെന്റില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ കഴിയുന്ന ടീമാണ് ഓസ്‌ട്രേലിയ. ഈ ലോകപ്പില്‍ ഇന്ത്യയോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ സെമി സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാര്‍. ഇന്നലെ ന്യൂസിലന്റിനെ കൂടി തോല്‍പ്പിച്ചതോടെ ഇപ്പോള്‍ എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമായി ഉയരുക കൂടി ചെയ്തിരിക്കുകയാണ് ഓസീസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായിട്ടാണ് അവര്‍ മറിയത് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് Read More…
ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്
അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് Read More…
ക്ലാസ് ഇന്നിംഗ്സുമായി ക്ലാസന്‍, സെഞ്ചുറിയനില്‍ അതിവേഗ സെഞ്ച്വറി; കപിലിനെ മറികടക്കാനായില്ല
അപ്രതീക്ഷിതമായിട്ടാണ് കളിയെ മാറ്റിമറിക്കുന്ന ഈ രീതിയിലുള്ള പ്രകടനങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറ്. 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്വേയ്ക്ക് എതിരേ നടത്തിയത് പോലെയുള്ള ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരേ ദക്ഷിണാഫ്രിക്കയുടെ ഹെന്റിക് ക്ലാസന്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി താരം അടിച്ചുകൂട്ടിയത് 174 റണ്‍സാണ്. ഓസ്ട്രേലിയയ്ക്ക് എതിരേ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് 416 റണ്‍സാണ് അടിച്ചു കൂട്ടിയത്. തന്റെ ഇന്നിംഗ്‌സില്‍ കരുതലോടെയുള്ള തുടങ്ങിയ ക്ലാസന്‍ 83 പന്തില്‍ 174 റണ്‍സാണ് നേടിയത്. 13 സിക്‌സറുകളും Read More…
10 ഓവറില്‍ വഴങ്ങിയത് 113 റണ്‍സ്! 9സിക്‌സറും 8 ബൗണ്ടറിയും; ആദം സാംപ ഏകദിനത്തിലെ ഏറ്റവും ധാരാളിയായ ബൗളര്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംപ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കില്ല. ഡൂ ഓര്‍ ഡൈ സിറ്റുവേഷനില്‍ കളിക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു തകര്‍ത്തപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ബൗളര്‍ എന്ന പദവിയാണ് സാംപയെ തേടി വന്നത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ച ക്ലാസനും മില്ലറും കൂടി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തപ്പോള്‍ ഏറ്റവും പരിക്കേറ്റത് സാംപയ്ക്കായിരുന്നു. പന്തെറിഞ്ഞ 10 Read More…