Hollywood

നിക്കോള്‍ കിഡ്മാന്റെ ലൈംഗികരംഗങ്ങള്‍ അതിരുവിട്ടു ; ‘ബേബിഗേള്‍’ നാട്ടുകാരായ ഓസ്‌ട്രേലിയക്കാര്‍ക്ക് പിടിച്ചില്ല…!

ഹോളിവുഡ് സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ പുതിയ സിനിമ ബേബിഗേള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് അത്ര പിടിക്കുന്നില്ല. പ്രായക്കൂടുതലുള്ള ബോസും അവരുടെ പ്രായം കുറഞ്ഞ കാമുകനും തമ്മിലുള്ള പ്രണയവും ലൈംഗികതയും പറയുന്ന സിനിമ സിഡ്‌നിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞെട്ടിയ സിനിമാപ്രേമികള്‍ തീയറ്ററില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 57 കാരിയായ ഹോളിവുഡ് നടി നിക്കോള്‍ കിഡ്മാന്‍ വിവാഹിതയായ കമ്പനി ബോസ് റോമിയായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഹാരിസ് ഡിക്കിന്‍സണ്‍ 28 വയസ്സുള്ള അവരുടെ യുവ ഇന്റേണ്‍ സാമുവലിനെ അവതരിപ്പിക്കുന്നു. സാമുവലിനെ റോമി അനുഗമിക്കുകയും Read More…

Oddly News

പന്തിന്റെ ആകൃതിയിലുള്ള അവശിഷ്ടം ഭീതി പരത്തുന്നു ; ഓസ്‌ട്രേലിയയില്‍ ഒഴിപ്പിച്ചത് ഒമ്പത് ബീച്ചുകള്‍

കഴിഞ്ഞ വര്‍ഷം സിഡ്നിയുടെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ കണ്ടെത്തിയ നിഗൂഢമായ പന്തിന്റെ ആകൃതിയിലുള്ള അവശിഷ്ടങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഒമ്പത് ബീച്ചുകള്‍ അടച്ചു. മാന്‍ലി, ഡീ വൈ, ലോംഗ് റീഫ്, ക്വീന്‍സ്‌ക്ലിഫ്, ഫ്രഷ് വാട്ടര്‍, നോര്‍ത്ത് ആന്‍ഡ് സൗത്ത് കര്‍ള്‍ കര്‍ള്‍, നോര്‍ത്ത് സ്റ്റെയ്ന്‍, നോര്‍ത്ത് നരാബീന്‍ എന്നീ ബീച്ചുകളിലാണ് പന്ത് കണ്ടെത്തിയത്. വിപുലമായ പരിശോധനയില്‍ ഫാറ്റി ആസിഡുകള്‍, പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍, മുടി, ഭക്ഷണ മാലിന്യങ്ങള്‍, മലിനജലവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവയുടെ സംയോജനത്തില്‍ നിര്‍മ്മിച്ചതാണ് ഈ Read More…

Featured Sports

9 ഇന്നിംഗ്സുകള്‍, എട്ടിലും പരാജയം ; കോഹ്ലിയെ ചതിക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍

ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി. പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. Read More…

Sports

പിങ്ക് പന്തു കൊണ്ട് അത്ഭുതം കാട്ടുന്നു; സ്റ്റാര്‍ക്ക് കുറിച്ചത് ലോകറെക്കോഡ്

അഡ്ലെയ്ഡ് ഓവലില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024 ലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കനത്ത നാശം വിതച്ച ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടത്തില്‍ ഒരു ലോകറെക്കോഡും പിടിച്ചുവാങ്ങിയാണ് പോയത്. പിങ്കു പന്തുകള്‍ കൊണ്ടുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടാണ് സ്റ്റാര്‍ക്ക് മാറിയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം 71 വിക്കറ്റുകളായി. കളിയുടെ ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിനെ പുറത്താക്കിയായിരുന്നു സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനം Read More…

Sports

അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്ക്ക് പേടി; വിരാട്‌ കോഹ്ലിയുടെ ഭാഗ്യഗ്രൗണ്ട്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള Read More…

Sports

കോഹ്ലിയുടെ സിക്സര്‍ കൊണ്ടത് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ, കളി നിർത്തിവെച്ച് താരം

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്ലി സിക്‌സറടിച്ച ബോൾ തലയില്‍വീണ് സെക്യൂരിറ്റ് ഗാര്‍ഡിന് പരിക്ക്. ഗാർഡിനെ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡർമാർ ഓടിയെത്തിയപ്പോഴും വിരാട് കോഹ്ലിയും ആശങ്കാകുലനായി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 101-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ പന്ത് , ഗംഭീരമായ ഒരു അപ്പർകട്ടില്‍ സ്ലിപ്പ് കോർഡണിന് മുകളിലൂടെ കോഹ്ലി പറത്തി. മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സിക്സായിരുന്നു ഇത്. എന്നാൽ ഷോട്ടിനെക്കുറിച്ച് Read More…

Featured Sports

RCB കയ്യൊഴിഞ്ഞെങ്കിലും ആ വെടിക്കെട്ട് എങ്ങിനെ മറക്കും: ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനായി മൂന്ന് IPL ടീമുകള്‍

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കപ്പുയര്‍ത്താന്‍ തകര്‍പ്പന്‍ബാറ്റിംഗ് മികവ് കാട്ടിയയാളാണ് ഗ്‌ളെന്‍ മാക്‌സ്‌വെല്‍. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെല്‍ ഐപിഎല്‍ ലേലത്തിന് മുമ്പായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കളിക്കാരില്‍ ഒരാളാണ്. ആര്‍സിബി വിട്ടയച്ച താരത്തിനായി മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഐപിഎല്‍ 2025 ലെ പതിപ്പില്‍ മാക്‌സ്‌വെല്ലിനായി ലേലം ലക്ഷ്യമിട്ട് തയ്യാറെടുക്കുകയാണ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് അവരില്‍ മുമ്പന്മാര്‍. പരമ്പരാഗതമായി അനുഭവപരിചയം, വൈദഗ്ധ്യം, സമ്മര്‍ദ്ദത്തിന്‍കീഴില്‍ പ്രകടനം നടത്താനുള്ള കഴിവ് എന്നിവയാണ് Read More…

Featured Oddly News

ഞായറാഴ്ച മാത്രം ഉണ്ടായത് 1.1 ദശലക്ഷം ഇടിമിന്നലുകള്‍; കാലാവസ്ഥാ നിരീക്ഷകര്‍ ഞെട്ടി…!

കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്. ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് Read More…

Sports

ഫോംവീണ്ടെടുക്കാന്‍ എ-ടീമിനൊപ്പം വിട്ടു ; അവിടെയും കെ.എല്‍. രാഹുല്‍ വന്‍ പരാജയം

വെറ്ററന്‍ താരം കെ.എല്‍. രാഹുലിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോം മങ്ങിയ താരത്തിന് അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയും താരം വന്‍ പരാജയമാകുകയാണ്. മെല്‍ബണില്‍ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ താരം പുറത്തായ രീതി ക്രിക്കറ്റ് പണ്ഡിറ്റുകളെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിംഗ് ആരംഭിച്ച കെ എല്‍ രാഹുല്‍ 44 പന്തില്‍ 10 റണ്‍സിന് പുറത്തായി. അതേ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 4 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി Read More…