അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് Read More…