Movie News

‘രണ്ടാമൂഴം സിനിമയാകും, വലിയ താരനിരയുണ്ടാകും; പ്രഖ്യാപനം 2026ൽ’; എം ടിയുടെ മകൾ അശ്വതി

എം ടി വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന രണ്ടാമൂഴം അടുത്തവർഷം സിനിമയാകുമെന്ന് മകൾ അശ്വതി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകും. വലിയ സിനിമയാണ് അത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം വൈകാതെ ഉണ്ടാകും. പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും എന്നും അശ്വതി പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാകഥാകാരന്‍ മണ്‍മറഞ്ഞിട്ട്‌ ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കുറച്ച് തിരക്കഥകളെഴുതിയിട്ടുണ്ട്. രണ്ടാമൂഴത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് അശ്വതി പറഞ്ഞു. പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. Read More…

Featured Good News

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു, നാലാം ശ്രമത്തില്‍ മലയാളി ഐഎഎസ് ഓഫീസറായി

ഇന്ത്യയില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ എഴുതുന്ന യുപിഎസ് സി പരീക്ഷ വിജയിക്കുക എന്നത് അനേകം യുവജനങ്ങ ളുടെ സ്വപ്‌നമാണ്. മികച്ച ഭൗതികസാഹചര്യത്തിന്റെ പിന്‍ബലത്തിലാണ് പലരും ഈ നേട്ടം കൊയ്യുന്നതും. എന്നാല്‍ മലയാളിയായ എസ്. അശ്വതിയെപ്പോലെ, പ്രചോദിപ്പിക്കുന്ന ഒരു കഥ വളരെ ചുരുക്കം പേര്‍ക്കേ പറയാനുള്ളൂ. മനക്കരുത്തുണ്ടെങ്കില്‍ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു പശ്ചാത്തലവും കുറവല്ലെല്ലെന്നും അവരുടെ യാത്ര നമുക്ക് കാണിച്ചുതരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ വളര്‍ന്ന അശ്വതി നാലാം ശ്രമത്തില്‍ ഐഎഎസ് എഴുതിയെടുത്തു. ഐടി ഭീമനായ ടിസിഎസി ലെ Read More…