സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ജീവിതത്തിലെ ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ആര്യ രാജേന്ദ്രൻ പങ്കുവച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. നാത്തൂൻമാരോടൊപ്പം ഡാൻസ് വീഡിയോയാണ് ആര്യ പങ്കുവച്ചത്. ‘നാത്തൂന്മാരുടെ ഓണം’ എന്ന അടിക്കുറിപ്പോടെയാണ് ഡാൻസ് വീഡിയോ. സെറ്റ് സാരിയുടുത്താണ് ആര്യയുടെ തകർപ്പൻ ഡാൻസ്. സാരിക്കിണങ്ങുന്ന രീതിയിലുള്ള പ്രിന്റഡ് ഹൈനെക്ക് ബ്ലൗസും, കുപ്പിവളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ Read More…
Tag: Arya Rajendran
ന്യൂയോർക്കിന് എങ്ങനെയുള്ള മേയറെ വേണം? ആര്യയെ ചൂണ്ടിക്കാട്ടി സൊഹ്റാൻ; പഴയട്വീറ്റ് വൈറൽ
ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സൊഹ്‌റാന്‍ മംദാനിയുടെ നാലുകൊല്ലം മുന്‍പുള്ള ഒരു എക്‌സ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആ കുറിപ്പില്‍ ഉള്ളതാകട്ടെ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും. എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്ക് നഗരത്തിന് ഇപ്പോള്‍ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നു പറഞ്ഞാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പങ്കുവെച്ച പുതുച്ചേരി സിപിഎമ്മിന്റെ ട്വീറ്റ് മംദാനി റീട്വീറ്റ് ചെയ്തത്. 2020 ഡിസംബർ 27-ന് ആയിരുന്നു Read More…


