സ്‌കോര്‍ ശരാശരി പത്തിനും മുകളിലേക്ക് ഉയരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വളരെകുറച്ച് മാത്രമേ ബൗളര്‍മാരുടെ മത്സരമായി മാറാറുള്ളു. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ എത്രവഴങ്ങി എന്നത് പ്രസ്‌കതമേയല്ല. എന്നിരുന്നാലും സിക്‌സറുകളും ബൗണ്ടറികളും പറന്നുയരാറുള്ള മത്സരത്തില്‍ ചില ബൗളര്‍മാര്‍ അനാവശ്യ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്. ഒരൊറ്റ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ കാര്യത്തില്‍ രണ്ട് ബൗളര്‍മാര്‍ കുപ്രസിദ്ധമായ നേട്ടം പങ്കിടുന്നു, ഇരുവരും ഒരു ഓവറില്‍ 37 റണ്‍സ് വീതമാണ് വഴങ്ങിയത്. അതിലും ആശ്ചര്യകരമെന്നു പറയട്ടെ, അവരില്‍ ഒരാള്‍ രണ്ടുതവണ പര്‍പ്പിള്‍ Read More…