Hollywood

അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; ആക്ഷന്‍ഹീറോയുടെ ഏറ്റവും വലിയ പ്രതിമ

ഒടിടി സീരീസായ ‘ഫ്യൂബര്‍’ ന്റെ പുതിയ സീസണില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതുവരെ ഇടംപിടിച്ച ഏറ്റവും വലിയ ആക്ഷൻ ചിത്രമാണിത്. ഷോയുടെ പ്രചരണാര്‍ത്ഥം താരത്തിന്റെ പടുകൂറ്റന്‍ പ്രതിമ കാലിഫോര്‍ണിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഫ്യൂബറില്‍ നിന്നുള്ള ആര്‍ണിയുടെ കഥാപാത്രമായ ലൂക്ക് ബ്രണ്ണറുടെ ലുക്കിലുള്ള പ്രതിമയ്ക്ക് 6.748 മീറ്റര്‍ (22 അടി 1.68 ഇഞ്ച്) ഉയരമുണ്ട്. കാലിഫോര്‍ണിയയിലെ സാന്താ ഫെ സ്പ്രിംഗ്സില്‍ നടന്ന ഷോഎഫ്എക്സില്‍ ആര്‍ണിയുടെ ഏറ്റവും വലിയ Read More…

Hollywood

ആക്ഷന്‍ഹീറോ ഇനി കോമഡി സിനിമയില്‍; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ സാന്താക്‌ളോസായി പ്രത്യക്ഷപ്പെടുന്നു

ഹോളിവുഡിലെ വമ്പന്‍ ആക്ഷന്‍ഹീറോയായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ കോമഡിസിനിമയുമായി എത്തുന്നു. ‘റീച്ചര്‍’ എന്ന പരമ്പരയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട അലന്‍ റിച്ച്സണിനൊപ്പം താരം ഒന്നിക്കുന്ന ‘ഹോളിഡേ ഫാമിലി കോമഡി’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഈ വര്‍ഷാവസാനം ഷൂട്ട് ചെയ്യാനിരിക്കുന്ന ‘ദി മാന്‍ വിത്ത് ദി ബാഗ്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം എത്തുന്നത്. ‘ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്’ എന്ന സിനിമയില്‍ അഭിനയിച്ച 2019 ന് ശേഷമുള്ള ഷ്വാര്‍സെനെഗറിന്റെ ആദ്യ സിനിമയില്‍ ഷ്വാര്‍സെനഗര്‍ സാന്താക്‌ളോസായി എത്തുമെന്ന് വിവരമുണ്ട്. ”സാന്തയുടെ മാന്ത്രിക ബാഗ് മോഷ്ടിക്കപ്പെട്ടപ്പോള്‍, Read More…

Hollywood

നിയമവിരുദ്ധമായി വാച്ച് കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം ; ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു

ഹോളിവുഡ് ആക്ഷന്‍ഹീറോയും കാലിഫോര്‍ണിയ മൂന്‍ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു. 76 കാരനായ ടെര്‍മിനേറ്റര്‍ താരത്തെ മ്യൂണിക് വിമാനത്താവളത്തിലാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. താരത്തിന്റെ ലഗേജില്‍ ഉണ്ടായിരുന്ന ആഡംബരവാച്ചിന്റെ വിവരം മറച്ചുവെച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് പറന്ന താരം മ്യൂണിക്ക് വിമാനത്താവളത്തില്‍ നികുതി നിയമം ലംഘിച്ചെന്നാണ് ആരോപണം. ലഗേജ് പരിശോധന നടത്താന്‍ താരത്തെ വലിച്ചിഴയ്ക്കുകയും ബാഗില്‍ നിന്ന് ആഡംബര സ്വിസ് ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റില്‍ നിന്നുള്ള 26,000 യൂറോയുടെ Read More…

Hollywood

ആക്ഷന്‍കിംഗ് ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറല്ല താരം ; അദ്ദേഹത്തെ വെല്ലുന്ന ബോഡിഗാര്‍ഡാണ് താരം

അനേകം തവണ മിസ്റ്റര്‍ ഒളിമ്പിയയായ ഹോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെ ആരും വലിപ്പം കുറഞ്ഞയാള്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല. താരത്തിന്റെ ശരീരസൗന്ദര്യവും ശരീര വലിപ്പവും ഇപ്പോഴും ലോകത്തുടനീളമുള്ള അനേകം യുവത മാതൃകയായി എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്വന്തം ബോഡിഗാര്‍ഡിനെ വെച്ചു നോക്കുമ്പോള്‍ ആര്‍നോള്‍ഡിനെ നമ്മുടെ ഭാഷയില്‍ പുഴു എന്ന് വിളിക്കേണ്ടി വരും. അടുത്തിടെ താരം ഒരു പരിപാടിക്കെത്തുന്നതിന്റെ വീഡിയോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഷ്വാര്‍സെനഗറിനെക്കാള്‍ ഏറെ ഉയരമുള്ള ബോഡിഗാര്‍ഡിനൊപ്പം താരം നില്‍ക്കുന്ന വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്. ഷ്വാസ്‌നെഗര്‍ പ്രശസ്ത Read More…

Hollywood

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായി, എന്നിട്ടും ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ആര്‍നോള്‍ഡ്

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും തന്റെ മുന്‍ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ഹോളിവുഡ് ആക്ഷന്‍ ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗര്‍. മരിയയുമായുള്ള തന്റെ കഥ ‘എന്നേക്കും തുടരു’ മെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ വിശ്വസിക്കുന്നു. 76 വയസ്സുള്ള നടനും 67 വയസ്സുള്ള മരിയയും 2021-ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ അവള്‍ എപ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമാകുമെന്ന് ഷ്വാര്‍സെനെഗര്‍ തറപ്പിച്ചുപറയുന്നു. തന്റെ പുതിയ പുസ്തകത്തിലാണ് താരം മരിയയെ സ്മരിക്കുന്നത്. ”എല്ലാം ഒരുമിച്ചാണെങ്കിലും നമുക്ക് വേറിട്ട ജീവിതങ്ങളുണ്ട്. അവള്‍ക്ക് അവളുടെ Read More…

Movie News

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറിനൊപ്പം ഫോട്ടോയ്ക്ക് ചെന്നു; ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടിയ്ക്ക് ഉണ്ടായത് മോശമായ അനുഭവം

ലോകത്തുടനീളം അനേകം ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടി. അനേകം ആരാധകര്‍ താരത്തിന്റെ ഒപ്പം നില്‍ക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ താരപ്രഭയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഒരു ആരാധകനോട് നോ പറഞ്ഞാല്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താരത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഭവം ഹോളിവുഡില്‍ നിന്നും ഉണ്ടായി. ട്രൂലൈസും പ്രിഡേറ്ററും ടെര്‍മിനേറ്ററും പോലെയുള്ള വിസ്മയ ചിത്രങ്ങളിലെ നായകന്‍ ആക്ഷന്‍ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ അംഗരക്ഷകര്‍ തന്നെ തള്ളിയിട്ടെന്ന് നടി അനുസ്മരിച്ചു. തന്റെ ടോക്ക് Read More…