Hollywood

വേലക്കാരിയുടെ മകന്‍ തന്റേതാണെന്ന് ഷ്വാര്‍സെനഗര്‍ ഔദ്യോഗികമായി സമ്മതിച്ചു; നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി

കാല്‍നൂറ്റാണ്ട് പിന്നിട്ട ശേഷം നടനും കാലിഫോര്‍ണിയന്‍ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാര്‍സെനെഗറും ഭാര്യ മരിയ ഷ്രിവറും തമ്മിലുള്ള വേര്‍പിരിയര്‍ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരു കൗണ്‍സിലിംഗ് സെഷനില്‍ നടത്തിയ ഒരു വെളിപ്പെടുത്തലായിരുന്നു ഇരുവരുടേയും വേര്‍പിരിയലിലേക്ക് നയിച്ചത്. അവരുടെ വീട്ടുജോലിക്കാരിയുടെ കുട്ടിയുടെ പിതാവായിരുന്നോ? എന്ന ഷ്രിവറിന്റെ ചോദ്യത്തിന് ‘അതെ, മരിയ, ജോസഫ് എന്റെ മകനാണ്.’ എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ നെറ്റ് ഫ്‌ളിക്‌സില്‍ പുറത്തുവന്ന ഡോക്യൂമെന്ററിയിലായിരുന്നു ടെര്‍മിനേറ്റര്‍ താരം ഏറെ വിവാദമുണ്ടാക്കുന്ന നിമിഷം വിശദീകരിച്ചത്. വെളിപ്പെടുത്തല്‍ ഒരു അപവാദം മാത്രമല്ല Read More…