Featured Sports

സച്ചിന്റെ മകൻ തന്നെ! അർജുൻ അടിച്ച സിക്സ് തലയിൽ കൊണ്ടു; ഒപ്പിട്ട പന്ത് സമ്മാനിച്ച് കുട്ടിയുടെ സങ്കടം മാറ്റി താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ വിനയപൂർവ്വമായ പെരുമാറ്റം ട്വന്റി20 മുംബൈ ലീഗ് മത്സരത്തിനിടെ ആരാധകരുടെ മനം കവര്‍ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഒരു കൊച്ചു ആരാധകനോട് കാണിച്ച സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് . തിങ്കളാഴ്ച വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ ആർക്സ് അന്ധേരിക്ക് വേണ്ടി അർജുൻ നടത്തിയ മാച്ച് വിന്നിങ് പ്രകടനത്തിനിടെ, താരം അടിച്ച ഒരു സിക്സർ ഗാലറിയിൽ ഇരുന്നിരുന്ന ഒരു കൊച്ചുകുട്ടിയുടെ തലയിൽ കൊണ്ടിരുന്നു. Read More…

Featured Sports

അച്ഛന് പഠിക്കുന്നോ? പ്രതിരോധബാറ്റിങ്ങുമായി ദ്രാവിഡിന്റെ മകൻ; ഔട്ടാക്കി സച്ചിൻെറ മകന്‍

കർണാടക ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന രസകരമായ ഏറ്റുമുട്ടലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരപുത്രന്‍മാരുടെ ഏറ്റുമുട്ടലായിരുന്നു അത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കളാണ് ഇരു ടീമുകളിലായി മല്‍സരിച്ചത്. പ്രതിരോധാത്മക ബാറ്റിങിന്റെ ഉസ്താദായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് അച്ഛന്റെ അതേ ശൈലിയിലാണ് കളിച്ചത്. 26 പന്തില്‍ നിന്ന് രണ്ട് മികച്ച ബൗണ്ടറികൾ ഉൾപ്പെടെ ഒമ്പത് റണ്‍സ് നേടിയ സമിത്തിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ Read More…

Sports

അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് വമ്പന്‍ നേട്ടം ; കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ്

ന്യൂഡല്‍ഹി: കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ് നേട്ടം സമ്പാദിച്ച് സ്വപ്നനേട്ടവുമായി ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഡിവിഷന്‍ മത്സരത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇടങ്കയ്യന്‍ സീമര്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 9 ഓവറില്‍ 25-ന് 5 എന്ന മികച്ച പ്രകടനത്തോടെയാണ് ഫിനിഷ് ചെയ്തത്. അരുണാചല്‍ പ്രദേശ് ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് അര്‍ജുന്‍ Read More…

Sports

അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ ടീമുകള്‍ക്ക് മികച്ച ചോയ്‌സായി മാറുന്നത് എന്തുകൊണ്ട്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ലേലം അടുക്കുമ്പോള്‍, ആഭ്യന്തര സര്‍ക്യൂട്ടിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 കാരനായ മകന്‍, ഇടംകൈയ്യന്‍ പേസര്‍, അടുത്തിടെ കെഎസ്സിഎ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി 9 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ബൗളിംഗ് മികവ് പ്രകടിപ്പിച്ചു. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ അര്‍ജുന് ആവശ്യക്കാരെ കൂട്ടുമോ എന്നാണ് അറിയേണ്ടത്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍, അര്‍ജുന്റെ തീക്ഷ്ണമായ ബൗളിംഗാണ് ഗോവയെ ഇന്നിംഗ്സിനും 189 Read More…