വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയിൽ; സംഗീത മാധവൻ നായർ അവതരിപ്പിച്ച ശ്രീബാല. 1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത Read More…
Tag: Arjun Ashokan
റാഫിയുടെ മകൻ നായകന്‍, റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ – ട്രെയിലർ
കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം “വൺസ് അപോൺ എ ടൈം ഇൻ കൊച്ചി ” യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു.ചിത്രം ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും Read More…
‘ഭ്രമയുഗത്തിൽ ഇനി കൊടുമൺ പോറ്റി’; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകന്‍
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയുടെ മുഖ്യകഥാപാത്രത്തിന്റെ പേരും കഥയും വിവാദത്തിലായതിനെ തുടര്‍ന്ന് നായകന്റെ പേര് കൊടുമണ്‍ പോറ്റി എന്ന് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അപേക്ഷ നല്‍കി സിനിമയുടെ അണിയറക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാറ്റം സ്വീകരിച്ചോയെന്ന് പരിശോധിക്കാന്‍ സമയം തേടി. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. യൂട്യൂബിൽ പങ്കുവെച്ച സിനിമയുടെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. ഭ്രമയുഗം എന്ന സിനിമയിലെ Read More…
വൻതാരനിരയുമായി മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന “ആനന്ദ് ശ്രീബാല”
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ Read More…
‘അപേക്ഷയാണ്, ഒരു കഥയും മനസിൽ വിചാരിക്കരുത്’; ഭ്രമയുഗ’ത്തിന്റെ ട്രെയിലർ ലോഞ്ചില്‍ മമ്മൂട്ടി
പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അബുദാബിയില്‍ വച്ച് മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുക്കുന്ന മേക്കോവര്‍ തന്നെയാണ് ഇീ ടീസറിന്റെ പ്രധാന ആകർഷണം. ലോഞ്ചിന് ശേഷം മമ്മൂട്ടി ആരാധകരോട് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങൾ അങ്ങനെ . വിചാരിച്ചു, ഇങ്ങനെ Read More…
‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം’; പുത്തന്‍പരീക്ഷണം പ്രഖ്യാപിച്ച് മമ്മൂട്ടി
മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തികച്ചും വ്യത്യസ്തമായ പോസ്റ്ററുകളോടുകൂടി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സമൂഹമാധ്യമങ്ങളില്‍ല്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി Read More…
രാത്രി ജീവിതം പറയുന്ന നാദിർഷ – റാഫി ടീമിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എന്റര്‍ടൈൻമെന്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ Read More…
ജയറാം- മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ് ബാബു
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു ഒരു വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ Read More…
പണി പാളുമോയെന്ന് പേടിച്ചു… തീപ്പൊരി ബെന്നിയിലെ ഫയര്‍ ഡാന്‍സ് അനുഭവത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും’ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് എഴുത്തും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ” തീപ്പൊരി ബെന്നി ”. ജഗദീഷ്, അര്‍ജുന്‍ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സ് ചിത്രത്തിന്റെ ടീസറിലൂടെ പുറത്ത് വന്നിരുന്നു. ആദ്യമായി ഫയര്‍ ഡാന്‍സ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് അര്‍ജുന്‍ അശോകന്‍. തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് Read More…