വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും’ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് എഴുത്തും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ” തീപ്പൊരി ബെന്നി ”. ജഗദീഷ്, അര്‍ജുന്‍ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സ് ചിത്രത്തിന്റെ ടീസറിലൂടെ പുറത്ത് വന്നിരുന്നു. ആദ്യമായി ഫയര്‍ ഡാന്‍സ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് അര്‍ജുന്‍ അശോകന്‍. തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് Read More…
Tag: Arjun Ashokan
പ്രേമം ഇറങ്ങിയപ്പോള്‍ ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നാണ് പലരും കരുതിയിരുന്നത് : അര്‍ജുന്‍ അശോകന്‍
പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പലരും കരുതിയിരുന്നത് ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നായിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. തന്റെ പുതിയ ചിത്രമായ തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ കൗമുദി മൂവിസിനോട് പങ്കുവെയ്ക്കുന്നതിനിടയിലാണ് ഈ ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടായിരുന്ന രസകരമായ കഥ പറഞ്ഞത്. ” പ്രേമം ഇറങ്ങിയ സമയത്ത് ശബരീഷേട്ടന്‍ (ശബരീഷ് വര്‍മ്മ) അച്ഛന്റെ മകന്‍(ഹരിശ്രീ അശോകന്റെ) ആണെന്നുള്ള തരത്തില്‍ കുറേ പോസ്റ്റുകള്‍ വന്നിരുന്നു. ഇതേ പോലെ ഞാന്‍ സിനിമയില്‍ കയറിയിട്ടില്ല. ഞാന്‍ ഒരു ഫംങ്ഷന് പോയപ്പോള്‍ പ്രേമത്തില്‍ Read More…
എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പേടി തോന്നി ; കുഞ്ചാക്കോ ബോബന്‍
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കുമൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. ‘ചാവേറി’ല്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും ചര്‍ച്ചയായിരുന്നു. ചാവേറിലെ സഖാവ് അശോകന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്ക് തന്നെ പേടി തോന്നിയെന്ന് Read More…
‘എന്റെ സ്വപ്നങ്ങൾ മൊത്തം തട്ടിയെടുത്ത പൂതനയാണവൾ’!! ചിരിയല തീർത്ത് ‘തീപ്പൊരി ബെന്നി’ ട്രെയിലർ
നാട്ടിലെ തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെയും മകൻ ബെന്നിയുടേയും അയാളിഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിയുടേയും അവർക്കിടയിൽ നടക്കുന്നൊരു വൻസംഭവത്തിന്റെയും ദൃശ്യാവിഷ്കാരമായി എത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായെത്തുന്നത്. പൊന്നില എന്ന നായിക കഥാപാത്രമായി ‘മിന്നൽ മുരളി’ ഫെയിം ഫെമിന ജോർജ്ജുമെത്തുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമ ഈ Read More…
റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്;”ഒറ്റ” യുടെ ടീസർ പുറത്തിറങ്ങി
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’ യുടെ ടീസർ റിലീസായി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ” ഒറ്റ” യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. Read More…





